നാ​ലു ഭാ​ര്യ​മാ​രെ കൊ​ല​പ്പെ​ടു​ത്തി​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യെ വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സ് പി​ടി​കൂ​ടി
Tuesday, December 1, 2020 9:53 PM IST
കു​മ​ളി: നാ​ലു ഭാ​ര്യ​മാ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന എ​ൽ​ടി​ടി അ​നു​ഭാ​വി​യാ​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ത​മി​ഴ്നാ​ട് തൂ​ത്തു​ക്കു​ടി നാ​ഗ​രാ​ജ​ൻ കോ​ന്പൗ​ണ്ട്, മു​ത്തു​റാ​യി പു​രം ന​ട​രാ​ജ​ന്‍റെ മ​ക​ൻ ക​റു​പ്പു​സ്വാ​മി (41)യെ​യാ​ണ് വ​ണ്ടി​പ്പെ​രി​യാ​ർ സി​ഐ വി.​ഡി. സു​നി​ൽ​കു​മാ​ർ, എ​സ്ഐ​മാ​രാ​യ മാ​ത്യു, സു​നി​ൽ, സി​പി​ഒ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ കീ​ഴ​ട​ക്കി​യ​ത്.
വ​ണ്ടി​പ്പെ​രി​യാ​ർ മൗ​ണ്ട് എ​സ്റ്റേ​റ്റി​ൽ ബ​ന്ധു​വീ​ട്ടി​ൽ ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​മാ​യി ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു ഇ​യാ​ൾ. തൂ​ത്തു​ക്കു​ടി​യി​ൽ നാ​ലു​പേ​രെ കൊ​ല​ചെ​യ്ത കേ​സി​ൽ ത​മി​ഴ്നാ​ട് പോ​ലീ​സ് ന​ൽ​കി​യ വി​വ​ര​ത്തേ​തു​ട​ർ​ന്നാ​യി​രു​ന്നു അ​റ​സ്റ്റ്. ക​ഴി​ഞ്ഞ​മാ​സം മു​പ്പ​തി​നാ​ണ് ഇ​യാ​ളു​ടെ നാ​ലാ​മ​ത്തെ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.
പു​ല​ർ​ച്ചെ വീ​ടു​വ​ള​ഞ്ഞ പോ​ലീ​സി​നെ​ക​ണ്ട് കൈ​യി​ൽ ക​രു​തി​യി​രു​ന്ന കു​പ്പി​ച്ചി​ല്ല് വീ​ഴു​ങ്ങി​യ ഇ​യാ​ളെ മ​ൽ​പ്പി​ടു​ത്ത​ത്തി​ലു​ടെ കു​പ്പി​ച്ചി​ല്ല് ഉ​ള്ളി​ലേ​ക്ക് ക​ട​ക്കാ​തെ കീ​ഴ്പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പ്ര​തി​യെ ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി തൂ​ത്തു​ക്കു​ടി പോ​ലീ​സി​ന് കൈ​മാ​റി.