ക​ട്ട​പ്പ​ന​യി​ൽ മു​ൻ അ​മ​ര​ക്കാ​ർ ഇ​ത്ത​വ​ണ​യും അ​ങ്ക​ത്തി​ന്
Tuesday, December 1, 2020 9:53 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ​മാ​രു​മാ​യി​രു​ന്ന ര​ണ്ടു​പേ​ർ ഇ​ത്ത​വ​ണ​യും അ​ങ്ക​ത്തി​ന്. യു​ഡി​എ​ഫി​ന്‍റെ അ​മ​ര​ക്കാ​രാ​ണ് ഇ​ത്ത​വ​ണ​യും അ​ങ്കം കു​റി​ച്ചി​രി​ക്കു​ന്ന ര​ണ്ടു​പേ​രും.
ക​ട്ട​പ്പ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 2000 - 2005-ൽ ​പ്ര​സി​ഡ​ന്‍റും പി​ന്നീ​ട് ക​ട്ട​പ്പ​ന മു​ൻ​സി​പ്പാ​ലി​റ്റി​യാ​യി ഉ​യ​ർ​ത്തി​യ 2015 - 2020-ൽ ​ര​ണ്ടു​വ​ർ​ഷം ന​ഗ​ര​പി​താ​വു​മാ​യി​രു​ന്ന ജോ​യി വെ​ട്ടി​ക്കു​ഴി​യും നാ​ല​ര വ​ർ​ഷം ക​ട്ട​പ്പ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും മു​ൻ​സി​പ്പാ​ലി​റ്റി​യു​ടെ പ്ര​ഥ​മ ന​ഗ​ര​പി​താ​വാ​യി ഒ​ന്നേ​മു​ക്കാ​ൽ വ​ർ​ഷ​വും ഭ​ര​ണം ന​ട​ത്തി​യ ജോ​ണി കു​ള​ന്പ​ള്ളി​യു​മാ​ണ് ഇ​ക്കു​റി​യും മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. 1988 മു​ത​ൽ 1995 വ​രെ ക​ട്ട​പ്പ​ന പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​വു​മാ​യി​രു​ന്ന ജോ​യി വെ​ട്ടി​ക്കു​ഴി 2005 - 2010-ൽ ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യി​രു​ന്നു. ക​ട്ട​പ്പ​ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്നു ജോ​ണി കു​ള​ന്പ​ള്ളി.
ക​ട്ട​പ്പ​ന പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മാ​ണം, ബ​സ് സ്റ്റാ​ൻ​ഡു​മാ​റ്റം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നാ​യു​ള്ള സ്ഥ​ല​മെ​ടു​പ്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​രു​വ​രു​ടെ​യും വി​ക​സ​ന പ​ദ്ധ​തി​ക​ൾ ഏ​റെ കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച​താ​ണ്. വി​വാ​ദ​ത്തി​നു കാ​ര​ണ​മാ​യ ബ​സ് സ്റ്റാ​ൻ​ഡും സ്കൂ​ൾ​ക​വ​ല​യി​ലെ ബ്ലോ​ക്കു പ​ഞ്ചാ​യ​ത്ത്് ഓ​ഫീ​സും ഇ​ന്ന് ക​ട്ട​പ്പ​ന​യു​ടെ അ​ഭി​മാ​ന സ്തം​ഭ​ങ്ങ​ളാ​ണ്.ക​ട്ട​പ്പ​ന മു​ൻ​സി​പ്പാ​ലി​റ്റി 18-ാം വാ​ർ​ഡ് കു​ന്ത​ളം​പാ​റ​യി​ലാ​ണ് ജോ​യി വെ​ട്ടി​ക്കു​ഴി ജ​ന​വി​ധി തേ​ടു​ന്ന​ത്. രാ​ഷ്ട്രീ​യ​ത്തി​ൽ വെ​ട്ടി​ക്കു​ഴി​യു​ടെ ശി​ഷ്യ​നാ​യി​രു​ന്ന കേ​ര​ള കോ​ണ്‍​ഗ്ര​സ് -എ​മ്മി​ലെ ജോ​ഷി മ​ണി​മ​ല​യാ​ണ് എ​ൽ​ഡി​എ​ഫ് ടി​ക്ക​റ്റി​ൽ വെ​ട്ടി​ക്കു​ഴി​യെ നേ​രി​ടു​ന്ന​ത്. മു​ൻ​സി​പ്പാ​ലി​റ്റി 14 -ാം വാ​ർ​ഡ് പാ​റ​ക്ക​ട​വി​ലാ​ണ് കു​ള​ന്പ​ള്ളി ജ​ന​വി​ധി തേ​ടു​ന്ന​ത്. കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ലെ പോ​ൾ വ​ർ​ഗീ​സാ​ണ് കു​ള​ന്പ​ള്ളി​യു​ടെ പ്ര​ധാ​ന എ​തി​രാ​ളി. ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​സ്ഥാ​നം ഇ​ത്ത​വ​ണ വ​നി​താ സം​വ​ര​ണ​മാ​ണ്.