മു​ക്കാ​ൽ കി​ലോ ക​ഞ്ചാ​വു​മാ​യി വി​ദ്യാ​ർ​ഥി പി​ടി​യി​ൽ
Tuesday, December 1, 2020 9:53 PM IST
കു​മ​ളി: ത​മി​ഴ്നാ​ട് ക​ന്പ​ത്തു​നി​ന്നും മു​ക്കാ​ൽ കി​ലോ ക​ഞ്ചാ​വു​മാ​യി എ​ത്തി​യ ആ​ല​പ്പു​ഴ പു​ന്ന​പ്ര സ്വ​ദേ​ശി പ്ല​സ് ടു ​വി​ദ്യാ​ർ​ഥി കു​മ​ളി എ​ക്സൈ​സ് ചെ​ക്പോ​സ്റ്റി​ൽ പി​ടി​യി​ലാ​യി. ക​ന്പ​ത്തു​നി​ന്നും പ​തി​നാ​യി​രം രൂ​പ​യ്ക്ക് വാ​ങ്ങി​യ ക​ഞ്ചാ​വ് ആ​ല​പ്പു​ഴ​യി​ൽ ചി​ല്ല​റ വി​ൽ​പ​ന ന​ട​ത്താ​ൻ കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നെ​ന്നു പ​റ​യു​ന്നു.
എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​ഇ. ഷൈ​ബു, പി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ വി. ​ര​വി , ബി. ​രാ​ജ് കു​മാ​ർ, ശ്രീ​കു​മാ​ർ , പി.​ഡി. സേ​വ്യ​ർ തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് വി​ത​ര​ണം

നെ​ടു​ങ്ക​ണ്ടം: പാ​ന്പാ​ടും​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പു​തു​താ​യി ഉ​ൾ​പെ​ട്ടി​ട്ടു​ള്ള വോ​ട്ട​ർ​മാ​രു​ടെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് നാ​ളെ​മു​ത​ൽ ഏ​ഴു​വ​രെ തീ​യ​തി​ക​ളി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ​നി​ന്നും വി​ത​ര​ണം ചെ​യ്യു​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.