കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു ര​ണ്ടു പേ​ര്‍​ക്കു പ​രി​ക്ക്
Tuesday, January 19, 2021 11:38 PM IST
കോ​ത​മം​ഗ​ലം: പു​ന്നേ​ക്കാ​ട് മി​ല്ലും​പ​ടി​യി​ല്‍ കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു ര​ണ്ടു പേ​ര്‍​ക്കു ഗു​രു​ത​ര പ​രി​ക്ക്. ത​ട്ടേ​ക്കാ​ട് ഭാ​ഗ​ത്തേ​ക്കു ബൈ​ക്കി​ല്‍ പോ​കു​ക​യാ​യി​രു​ന്ന ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ യു​വാ​വി​നും യു​വ​തി​ക്കു​മാ​ണു പ​രി​ക്കേ​റ്റ​ത്. കോ​ത​മം​ഗ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​ഥ​മ​ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം ഇ​രു​വ​രെ​യും എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.
ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.45 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഈ ​ഭാ​ഗ​ത്ത് റോ​ഡി​നു വീ​തി കു​റ​വാ​ണ്. റോ​ഡി​ന്‍റെ ഒ​രു​വ​ശ​ത്തു പാ​റ​യും മ​റു​ഭാ​ഗ​ത്തു വൈ​ദ്യു​തി പോ​സ്റ്റു​മാ​ണ്. റോ​ഡ​രു​കി​ൽ പു​ല്ലും ചെ​ടി​ക​ളും വ​ള​ര്‍​ന്നു​നി​ല്‍​ക്കു​ന്ന​തും അ​പ​ക​ട​ത്തി​നി​ട​യാ​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.