കാ​ട്ടു​പ​ന്നി​ക​ൾ നെൽക്കൃ​ഷി ന​ശി​പ്പി​ച്ചു
Saturday, January 23, 2021 11:23 PM IST
പോ​ത്താ​നി​ക്കാ​ട്: ചാ​ത്ത​മ​റ്റം പാ​ട​ശേ​ഖ​ര​ത്തി​ല്‍ കാ​ട്ടു​പ​ന്നി​ക​ൾ നെ​ൽ​ക്കൃ​ഷി ന​ശി​പ്പി​ച്ചു. പ​ന​ച്ചി​യി​ല്‍ വ​ക്ക​ച്ച​ന്‍, കാ​ക്ക​ത്തോ​ട്ട​ത്തി​ല്‍ സാ​ബു എ​ന്നി​വ​രു​ടെ വി​ള​ഞ്ഞു​നി​ല്‍​ക്കു​ന്ന അ​ര ഏ​ക്ക​റോ​ളം നെ​ല്‍​കൃ​ഷി​യാ​ണ് പ​ന്നി​ക​ൾ ന​ശി​പ്പി​ച്ച​ത്. പൊ​ത്ത​ന്‍​ചീ​നി വ​ന​ത്തോ​ട് ചേ​ര്‍​ന്നു​കി​ട​ക്കു​ന്ന പാ​ട​ശേ​ഖ​ര​ത്തി​ല്‍ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് പ​ന്നി​ക​ള്‍ വി​ള ന​ശി​പ്പി​ച്ച​ത്.

വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​യി​ട്ടു​ള്ള ഇ​വി​ടെ വാ​ഴ, ക​പ്പ, ചേ​ന, ചേ​മ്പ്, നെ​ല്‍​കൃ​ഷി​ക​ള്‍ ന​ശി​പ്പി​ക്കു​ന്ന​ത് സ​മീ​പ​കാ​ല​ത്ത് വ​ര്‍​ധി​ച്ചി​രി​ക്കു​ക​യാ​ണ​ത്രെ. കു​ര​ങ്ങു​ക​ള്‍ തേ​ങ്ങ, ച​ക്ക, മാ​ങ്ങ തു​ട​ങ്ങി​യ​വ​യും പ​റി​ക്കു​ന്ന​ത് പ​തി​വാ​ണ്.

പൈ​ങ്ങോ​ട്ടൂ​ര്‍ കൃ​ഷി ഓ​ഫീ​സ​ര്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച് ന​ഷ്ടം തി​ട്ട​പ്പെ​ടു​ത്തി. കൃ​ഷി​ക​ള്‍ ന​ശി​ച്ച ക​ര്‍​ഷ​ക​ര്‍​ക്ക് ആ​വ​ശ്യ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ഉ​ട​ന്‍ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് പ്ര​ദേ​ശ​ത്തെ ക​ര്‍​ഷ​ക​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.