റോ​ഡ്, പാ​ലം നി​ർ​മാ​ണം തു​ട​ങ്ങി
Tuesday, February 23, 2021 11:30 PM IST
മൂ​വാ​റ്റു​പു​ഴ: പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ലെ തൃ​ക്ക​ള​ത്തൂ​ർ കാ​വും​പ​ടി - കു​ന്നു​കു​രു​ടി റോ​ഡി​ന്‍റെ​യും കാ​വും​പ​ടി ക​നാ​ൽ പാ​ല​ത്തി​ന്‍റെ​യും നി​ർ​മാ​ണ​ത്തി​ന് തു​ട​ക്ക​മാ​യി. തൃ​ക്ക​ള​ത്തൂ​ർ കാ​വും​പ​ടി - കു​ന്നു​കു​രു​ടി റോ​ഡ് ബി​എം ബി​സി നി​ല​വാ​ര​ത്തി​ൽ ടാ​ർ ചെ​യ്യു​ന്ന​തി​ന് എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും 68 ല​ക്ഷ​വും, കാ​വും​പ​ടി - ക​നാ​ൽ പാ​ല​ത്തി​ന് 16 ല​ക്ഷ​വും ഉ​പ​യോ​ഗി​ച്ചാ​ണ് നി​ർ​മി​ക്കു​ന്ന​ത്. കാ​വും​പ​ടി​യി​ൽ നി​ന്നാ​രം​ഭി​ച്ച് പ​ഞ്ചാ​യ​ത്ത് അ​തി​ർ​ത്തി​യാ​യ മി​ല്ലും​പ​ടി വ​രെ​യു​ള്ള ഭാ​ഗം ബി​എം ബി​സി നി​ല​വാ​ര​ത്തി​ൽ ടാ​ർ ചെ​യ്യാ​നാ​ണ് തു​ക അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.
റോ​ഡി​ലെ ഓ​ട​ക​ളു​ടെ ന​വീ​ക​ര​ണം, കോ​ണ്‍​ക്രീ​റ്റ്, ദി​ശ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്ക​ൽ, റി​ഫ്ള​ക്ട് ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്ക​ൽ അ​ട​ക്ക​മു​ള്ള ജോ​ലി​ക​ളാ​ണ് പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്. തൃ​ക്ക​ള​ത്തൂ​ർ കാ​വും​പ​ടി - ചാ​ര​പ്പാ​ട്ട് റോ​ഡി​ൽ പെ​രി​യാ​ർ​വാ​ലി ക​നാ​ലി​ന് കു​റു​കെ​യു​ള്ള പാ​ലം പൊ​ളി​ച്ച് പു​തി​യ പാ​ലം നി​ർ​മി​ക്കും. 50 വ​ർ​ഷം മു​ന്പ് നി​ർ​മി​ച്ച പാ​ലം കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​രു​ന്നു. പാ​ല​ത്തി​ന്‍റെ വീ​തി​ക്കു​റ​വു​മൂ​ലം വാ​ഹ​ന ഗ​താ​ഗ​ത​ത്തി​ന് നേ​രി​യ ത​ട​സ​മു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ ആ​റ് മീ​റ്റ​ർ വീ​തി​യി​ലാ​ണ് പു​തി​യ പാ​ലം നി​ർ​മി​ക്കു​ന്ന​ത്.
റോ​ഡി​ന്‍റെ​യും പാ​ല​ത്തി​ന്‍റെ​യും നി​ർ​മാ​ണോ​ദ്ഘാ​ട​നം എ​ൽ​ദോ ഏ​ബ്ര​ഹാം എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​ത്യൂ​സ് വ​ർ​ക്കി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ എം.​സി. വി​ന​യ​ൻ, പ​ഞ്ചാ​യ​ത്തം​ഗം​ങ്ങ​ളാ​യ സു​ക​ന്യ അ​നീ​ഷ്, എ​ൽ​ജി റോ​യി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗം എ​ൻ. അ​രു​ണ്‍, വി​വി​ധ ക​ക്ഷി​നേ​താ​ക്ക​ളാ​യ കെ.​കെ. ശ്രീ​കാ​ന്ത്, അ​ജി​ൻ അ​ശോ​ക​ൻ, എ​ൽ​ദോ​സ് പ​നം​കു​റ്റി​യി​ൽ, കെ.​എ​സ്. ദി​നേ​ശ്, പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.