ഈ​സ്റ്റ് മാ​റാ​ടി​യി​ൽ പു​തി​യ മാ​വേ​ലി സ്റ്റോ​ർ
Tuesday, February 23, 2021 11:31 PM IST
മൂ​വാ​റ്റു​പു​ഴ: ഈ​സ്റ്റ് മാ​റാ​ടി​യി​ൽ സ​പ്ലൈ​കോ​യു​ടെ പു​തി​യ മാ​വേ​ലി സ്റ്റോ​ർ അ​നു​വ​ദി​ച്ച​താ​യി എ​ൽ​ദോ ഏ​ബ്ര​ഹാം എം​എ​ൽ​എ അ​റി​യി​ച്ചു. നി​ല​വി​ൽ മാ​റാ​ടി പ​ഞ്ചാ​യ​ത്തി​ലെ മ​ണ്ണ​ത്തൂ​ർ ക​വ​ല​യി​ൽ സ​പ്ലൈ​കോ​യു​ടെ മാ​വേ​ലി സ്റ്റോ​ർ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ ഈ​സ്റ്റ് മാ​റാ​ടി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ത്തു​ള്ള​വ​ർ​ക്കും മാ​വേ​ലി സ്റ്റോ​റി​ൽ എ​ത്തി​ച്ചേ​രു​ന്ന​തി​ന് ഏ​റെ ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യാ​നു​സ​ര​ണം എം​എ​ൽ​എ മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് പു​തി​യ മാ​വേ​ലി സ്റ്റോ​ർ അ​നു​വ​ദി​ച്ച​ത്. ഈ​സ്റ്റ് മാ​റാ​ടി​യി​ലെ കെ. ​ക​രു​ണാ​ക​ര​ൻ സ്മാ​ര​ക ഹാ​ളി​ന് സ​മീ​പ​ത്തെ മു​റി​യി​ലാ​ണ് പു​തി​യ മാ​വേ​ലി സ്റ്റോ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം സ​ജ്ജീ​ക​രി​ക്കു​ന്ന​ത്. ഇ​തോ​ടെ മാ​റാ​ടി പ​ഞ്ചാ​യ​ത്തി​ൽ ര​ണ്ട് മാ​വേ​ലി സ്റ്റോ​റു​ക​ളാ​യി.