മ​ല​യാ​റ്റൂ​രി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു
Sunday, March 7, 2021 11:40 PM IST
മ​ല​യാ​റ്റൂ​ർ: മ​ല​യാ​റ്റൂ​ർ-​നീ​ലീ​ശ്വ​രം പ​ഞ്ചാ​യ​ത്തി​ലെ കു​ടുംബ​ശ്രീ​യി​ൽ വാ​യ്പ തി​രി​മ​റി ന​ട​ത്തി​യെ​ന്നാ​രോ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ രാ​ജി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു.
ജ​നാ​ധി​പ​ത്യ മ​ഹി​ള അ​സോ​സി​യ​ഷ​ൻ ഏ​രി​യ സെ​ക്ര​ട്ട​റി എ​ൻ.​സി. ഉ​ഷാ​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ഡി​എ​സ് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ജ​ന​ത പ്ര​ദീ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം വി​ജി റ​ജി, കെ.​കെ. വ​ത്സ​ൻ, കെ.​എ​ൻ. ച​ന്ദ​ൻ, സി.​എ​സ്. സോ​സ്, വ​ന​ജ സ​ദാ​ന​ന്ദ​ൻ, പി.​ജെ ബി​ജു, ആ​നി ജോ​സ്, സി​ന്ധു ബൈ​ജു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

വാ​യ​ന​ശാ​ല കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു

ചേ​രാ​ന​ല്ലൂ​ർ : കൂ​വ​പ്പ​ടി പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ർ​ഡി​ൽ ചേ​രാ​ന​ല്ലൂ​ർ സെ​ൻ ജൂ​ഡ് ന​ഗ​റി​ന് സ​മീ​പ​ത്താ​യി ചേ​രാ​ന​ല്ലൂ​ർ കാ​ട്ടു​ങ്ങ​ക​ട​വി​ലെ മ​ണ​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്താ​ൽ വാ​ങ്ങി​ച്ചു ന​ൽ​കി​യ സ്ഥ​ല​ത്ത് പു​തി​യ​താ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം കേ​ര​ള സ്റ്റേ​റ്റ് ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് ഡോ. ​കെ.വി.​ കു​ഞ്ഞിക്കൃഷ്ണ​ൻ നി​ർ​വ​ഹി​ച്ചു. വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് പി. ​ആ​ർ.​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സിഡന്‍റ് മു​ൻ എം​എ​ൽ​എ സാ​ജു പോ​ൾ, സെ​ക്ര​ട്ട​റി കെ.എ​സ്. ശാ​ന്ത​ൻ, ജോയിന്‍റ് സെ​ക്ര​ട്ട​റി കെ.കെ. രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.