കൃഷിനാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകില്ലെന്ന് ഉദ്യോഗസ്ഥർ
Monday, April 12, 2021 11:50 PM IST
ആ​ലു​വ: ഓ​ൺ​ലൈ​നി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​ല്ലെ​ന്ന പേ​രി​ൽ കൃ​ഷിനാ​ശം സം​ഭ​വി​ച്ച ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​ല്ലെ​ന്ന് കൃ​ഷി വ​കു​പ്പ്. തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പു​മു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും ചൂ​ർ​ണി​ക്ക​ര പ​ഞ്ചാ​യ​ത്തി​ൽ കൃ​ഷി​നാ​ശ​മു​ണ്ടാ​യ ക​ർ​ഷ​ക​രാ​ണ് പ്ര​തി​സ​ന്ധി​യി​ലാ​യ​ത്.
സാ​ങ്കേ​തി​ക വി​ഷ​യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി അ​ധി​കൃ​ത​ർ ന​ഷ്ടം വി​ല​യി​രു​ത്താ​തി​രു​ന്ന​തി​ലും ക​ർ​ഷ​ക​ർ​ക്ക് ക​ടു​ത്ത അ​മ​ർ​ഷ​മു​ണ്ട്. ഓ​ൺ​ലൈ​ൻ വ​ഴി അ​പേ​ക്ഷി​ക്കാ​നാ​ണ് ഉ​ദ്യോ​ഗ​സ്‌​ഥ​ർ ആ​ദ്യം നി​ർ​ദ്ദേ​ശി​ച്ച​ത്.​ ഇ​തു​പ്ര​കാ​രം അ​പേ​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സൈ​റ്റ് പ​ല​പ്പോ​ഴും പ​ണി​മു​ട​ക്കു​ക​യാ​യി​രു​ന്നു. അ​തി​നാ​ൽ ത​ന്നെ പ​ല​ർ​ക്കും കൃ​ത്യ​മാ​യി അ​പേ​ക്ഷി​ക്കാ​നാ​യി​ല്ല.
ഈ ​കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി അ​ധി​കൃ​ത​ർ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചി​ല്ല. ഇ​തി​നി​ട​യി​ൽ ഉ​ദ്യോ​ഗ​സ്‌​ഥ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല​ക​ളി​ലാ​വു​ക​യും ചെ​യ്തു. ഈ ​തി​ര​ക്കു​ക​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ ക​ർ​ഷ​ക​ർ വീ​ണ്ടും സ​മീ​പി​ച്ചെ​ങ്കി​ലും പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ മൂ​ല​മു​ള്ള ന​ഷ്ട​ങ്ങ​ൾ​ക്ക് പ​ത്ത് ദി​വ​സ​ത്തി​ന​കം അ​പേ​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് നി​ബ​ന്ധ​ന​യെ​ന്ന് കൃ​ഷി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞെ​ന്ന് ക​ർ​ഷ​ക​ർ അ​റി​യി​ച്ചു. ഇ​ക്കാ​ര്യം അ​ധി​കൃ​ത​ർ നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നി​ല്ലെ​ന്നു ക​ർ​ഷ​ക​ർ ആ​രോ​പി​ക്കു​ന്നു. ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് അ​പേ​ക്ഷി​ക്കേ​ണ്ട​തി​ന് കൂ​ടു​ത​ൽ ദി​വ​സ​ങ്ങ​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.