ഇ​ട​യാ​ർ പാ​ലം പു​ന​ർ​നി​ർ​മാ​ണം: ഗ​താ​ഗ​തം ത​ട​സ​പ്പെ​ടും
Tuesday, April 13, 2021 11:40 PM IST
കൂ​ത്താ​ട്ടു​കു​ളം: ഇ​ട​യാ​ർ-​കൂ​ത്താ​ട്ടു​കു​ളം റോ​ഡി​ൽ സ്ഥി​തി ചെ​യ്യുന്ന വീ​തി കു​റ​ഞ്ഞ​തും കാ​ല​പ്പ​ഴ​ക്കം ചെ​ന്ന​തു​മാ​യ ഇ​ട​യാ​ർ (രാ​മ​ഞ്ചി​റ) പാ​ല​ത്തി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ 15 മു​ത​ൽ നി​ർ​മാ​ണം തീ​രു​ന്ന​തു​വ​രെ പാ​ല​ത്തി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ടു​ം.
12 മാ​സ​മാ​ണ് പ്ര​വൃ​ത്തി​യു​ടെ നി​ർ​മാ​ണ കാ​ലാ​വ​ധി. പി​റ​വം ഭാ​ഗ​ത്തു​നി​ന്നു കൂ​ത്താ​ട്ടു​കു​ള​ത്തേ​ക്കു പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ എ​ര​പ്പാം​കു​ഴി​യി​ൽ​നി​ന്ന് ഇ​ട​ത്ത് തി​രി​ഞ്ഞ് അ​ണ്ടി​ച്ചി​റ കാ​ക്കൂ​ർ വ​ഴി തി​രു​മാ​റാ​ടി പ​ഞ്ചാ​യ​ത്ത് ക​വ​ല​യി​ൽ​നി​ന്നു വ​ല​ത്ത് തി​രി​ഞ്ഞു ക​ണി​യാ​ലി​പ്പ​ടി വ​ഴി കൂ​ത്താ​ട്ട​കു​ള​ത്തേ​ക്കു പോ​കാ​വു​ന്ന​താ​ണ്. കൂ​ത്താ​ട്ടു​കു​ളം ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന​വ​ക്ക് വ​ള​പ്പി​ൽ​നി​ന്ന് ഇ​ട​ത്ത് തി​രി​ഞ്ഞു പോ​സ്റ്റ് ഓ​ഫീ​സ് ജം​ഗ്ഷ​നി​ൽ​നി​ന്നു വ​ല​ത്ത് തി​രി​ഞ്ഞ് ഇ​ട​യാ​ർ പാ​ല​ത്തി​നോ​ട് ചേ​ർ​ന്നു​ള്ള ജം​ഗ്ഷ​നി​ൽ എ​ത്തി​ച്ചേ​രാ​ം.