പെ​ണ്‍​കു​ട്ടി​ക​ളിൽനിന്നു പണം ക​വ​ര്‍​ന്ന സം​ഭ​വം: ടാ​ക്‌​സി ഡ്രൈ​വ​ര്‍​ക്കാ​യി തെ​ര​ച്ചി​ൽ ഊ​ർ​ജി​തം
Saturday, April 17, 2021 12:03 AM IST
കൊ​ച്ചി: സി​നി​മ​യി​ല്‍ അ​വ​സ​രം വാ​ഗ്ദാ​നം ചെ​യ്തു പെ​ണ്‍​കു​ട്ടി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണ​വും സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും ക​വ​ര്‍​ന്ന കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ദ​മ്പ​തി​ക​ളു​ടെ കൂ​ട്ടു​പ്ര​തി ടാ​ക്‌​സി ഡ്രൈ​വ​ര്‍​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം പോ​ലീ​സ് ഊ​ര്‍​ജി​ത​മാ​ക്കി. മൊ​ബൈ​ല്‍ ട​വ​ര്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​മാ​ണ് ഇ​പ്പോ​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​ത്. ഇ​യാ​ളെ​ക്കു​റി​ച്ചു​ള്ള മു​ഴു​വ​ന്‍ വി​വ​ര​ങ്ങ​ളും ശേ​ഖ​രി​ച്ച പോ​ലീ​സ് പ്ര​തി​യെ ഉ​ട​ന്‍ പി​ടി​കൂ​ടു​മെ​ന്ന് അ​റി​യി​ച്ചു. കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ തൃ​പ്പൂ​ണി​ത്തു​റ എ​രൂ​രി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന വൈ​ക്കം ചെ​മ്പ് സ്വ​ദേ​ശി എം.​എ​സ്. ഗോ​കു​ല്‍ (26), ഭാ​ര്യ ആ​തി​ര പ്ര​സാ​ദ് (27) എ​ന്നി​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി ചോ​ദ്യം ചെ​യ്യും. ഇ​തി​നാ​യു​ള്ള അ​പേ​ക്ഷ ഇ​ന്നു ന​ല്‍​കും.
ക​ഴി​ഞ്ഞ 13നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ​രാ​തി​ക്കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ സി​നി​മ​യി​ല്‍ അ​വ​സ​രം വാ​ഗ്ദാ​നം ചെ​യ്ത് ക​ലൂ​ര്‍ മെ​ട്രോ സ്റ്റേ​ഷ​നു സ​മീ​പ​ത്തേ​ക്ക് വി​ളി​ച്ചു വ​രു​ത്തി​യ ശേ​ഷം ഗോ​കു​ലും ആ​തി​ര​യും ചേ​ര്‍​ന്ന് ഇ​വ​രു​ടെ കാ​റി​ല്‍ നി​ര്‍​ബ​ന്ധി​ച്ച് ക​യ​റ്റു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് മു​ഖ​ത്ത് കു​രു​മു​ള​ക് സ്‌​പ്രേ അ​ടി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി ഒ​ന്നേ​കാ​ല്‍ പ​വ​ന്‍റെ സ്വ​ര്‍​ണ​മാ​ല​യും, ബാ​ഗി​ല്‍ ഉ​ണ്ടാ​യി​രു​ന്ന 20,000 രൂ​പ​യും ത​ട്ടി​യെ​ടു​ത്ത ശേ​ഷം പെ​ണ്‍​കു​ട്ടി​യെ പാ​ലാ​രി​വ​ട്ട​ത്തി​നു സ​മീ​പം ആ​ളൊ​ഴി​ഞ്ഞ് സ്ഥ​ല​ത്ത് ഇ​റ​ക്കി വി​ട്ടു. തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി പാ​ലാ​രി​വ​ട്ടം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.
ഈ ​കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​നി​ടെ​യാ​ണ് മ​റ്റൊ​രു പെ​ണ്‍​കു​ട്ടി​യെ പ്ര​തി​ക​ള്‍ സ​മാ​ന​മാ​യ രീ​തി​യി​ല്‍ ത​ട്ടി​പ്പി​നി​ര​യാ​ക്കി​യ​ത്. വൈ​റ്റി​ല ഹ​ബ്ബി​ല്‍ വ​ച്ചാ​യി​രു​ന്നു സം​ഭ​വം. പെ​ണ്‍​കു​ട്ടി​യെ ബ​ല​മാ​യി വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റി ദേ​ഹോ​പ​ദ്ര​വം ഏ​ല്‍​പ്പി​ച്ച് കു​രു​മു​ള​ക് സ്‌​പ്രേ അ​ടി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി ബാ​ഗി​ലു​ണ്ടാ​യി​രു​ന്ന 20,000 രൂ​പ ത​ട്ടി​യെ​ടു​ത്തു. ശേ​ഷം റോ​ഡി​ല്‍ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ര്‍ കൂ​ടു​ത​ല്‍ പെ​ണ്‍​കു​ട്ടി​ക​ളെ ക​വ​ര്‍​ച്ച​യ്ക്ക് ഇ​ര​യാ​ക്കി​യി​ട്ടു​ണ്ടോ എ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.