മ​ല​യാ​ളി​ യു​വാ​വി​നെ ഗോ​വ​യി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി
Wednesday, April 21, 2021 10:25 PM IST
വാ​ഴ​ക്കു​ളം: ഗോ​വ​യി​ലെ റെ​യി​ൽ​വേ ട്രാ​ക്കി​നു സ​മീ​പം മ​ല​യാ​ളി യു​വാ​വി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഗോ​വ​യി​ൽ താ​മ​സി​ക്കു​ന്ന വാ​ഴ​ക്കു​ളം കാ​വ​ന നെ​ടു​ങ്ങാ​ട്ട് സ്റ്റാ​ൻ​ലി​യു​ടെ മ​ക​ൻ ബെ​ൻ​സ്റ്റ​ണ്‍(27) നെ​യാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഗോ​വ​യി​ൽ സെ​ക്യൂ​രി​റ്റി ക​ന്പ​നി ബി​സി​ന​സ് ന​ട​ത്തു​ക​യാ​ണ് ബെ​ൻ​സ്റ്റ​ണും പി​താ​വ് സ്റ്റാ​ൻ​ലി​യും.

തി​ങ്ക​ളാ​ഴ്ച ബി​സി​ന​സ് സം​ബ​ന്ധ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പു​റ​ത്തു പോ​യ ബെ​ൻ​സ്റ്റ​ണ്‍ വീ​ട്ടി​ൽ തി​രി​കെ എ​ത്തി​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് പോ​ലീ​സ് സ​ഹാ​യ​ത്തോ​ടെ അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. റ​യി​ൽ​വേ ട്രാ​ക്കി​നു സ​മീ​പ​ത്തു​നി​ന്നു ക​ണ്ടെ​ടു​ത്ത മൃ​ത​ദേ​ഹം ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കു​ന്ന മൃ​ത​ദേ​ഹം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ഗോ​വ​യി​ൽ സം​സ്ക​രി​ക്കും. മാ​താ​വ്: ബീ​ന. സ​ഹോ​ദ​രി: ബെ​റ്റ്സി.