കോവിഡ് : ഡൽഹിയിൽ പിതാവിന് പിന്നാലെ മകനും മരിച്ചു
Wednesday, April 21, 2021 10:40 PM IST
ന്യൂ​ഡ​ൽ​ഹി: കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യു​ടെ സ​മീ​പ പ്ര​ദേ​ശ​മാ​യ സാ​ഹി​ബാ​ബാ​ദി​ൽ കോ വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച പി​താ​വി​ന് പി​ന്നാ​ലെ മ​ക​നും മ​ര​ിച്ചു. സാ​ഹി​ബാ​ബാ​ദ് സെ​ന്‍റ് ജൂ​ഡ് ഇ​ട​വ​കാം​ഗ​വും ഡി​എ​ൽ​എ​ഫ് കോ​ള​നി എ​ഫ് -3 -ബി -30​ലെ താ​മ​സ​ക്കാ​ര​നു​മാ​യ ടി.​വി. ആ​ന്‍റ​ണി (76) കഴിഞ്ഞ15 നാ​ണ് മ​രി​ച്ച​ത്. അ​ങ്ക​മാ​ലി, തേ​ല​പ്പി​ള്ളി കു​ടും​ബാ​ംഗ​മാ​ണ്. ആ​ന്‍റ​ണി​ക്കു പി​ന്നാ​ലെ കോ​വി​ഡ് ബാ​ധി​ച്ച മ​ക​ൻ ടി.​എ. ജോ​ബി (48) ഇ​ന്ന​ലെ മ​രി​ച്ചു. മൃ​ത​ദേ​ഹം ഇ​ന്ന് രാ​വി​ലെ ഗാ​സി​പ്പൂ​ർ പൊ​തു ശ്മ​ശാ​ന​ത്തി​ൽ സം​സ്കരി​ക്കും. മ​താ​ചാ​ര പ്ര​കാ​ര​മു​ള്ള ച​ട​ങ്ങു​ക​ൾ പി​ന്നീ​ട് ന​ട​ത്തും. ആ​ന്‍റ​ണി​യു​ടെ ഭാ​ര്യ: മേ​രി. ജോ​ബി​യു​ടെ ഭാ​ര്യ: മി​നി. മ​ക്ക​ൾ: ജെ​റി​ൻ, കെ​വി​ൻ.