ചെ​റാ​യി​യി​ല്‍ കോ​വി​ഡ് കു​തി​ക്കു​ന്നു
Tuesday, May 4, 2021 11:41 PM IST
ചെ​റാ​യി: പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ആ​യി​രം പി​ന്നി​ട്ട​തോ​ടെ 21 വാ​ര്‍​ഡു​ക​ളി​ലെ​യും പോ​ക്ക​റ്റ് റോ​ഡു​ക​ള്‍ പൂ​ര്‍​ണ​മാ​യി അ​ട​ച്ച് മു​ന​മ്പം പോ​ലീ​സ് ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു തു​ട​ങ്ങി. ചെ​റാ​യി, അ​യ്യ​മ്പി​ള്ളി, മാ​ല്യ​ങ്ക​ര പാ​ല​ങ്ങ​ളു​ടെ അ​പ്രോ​ച്ചി​ലും വാ​ഹ​ന​യാ​ത്രി​ക​രെ നി​യ​ന്ത്രി​ച്ച് ആ​ണ് ക​ട​ത്തി വി​ടു​ന്ന​ത്.
അ​നാ​വ​ശ്യ യാ​ത്ര​ക്കി​റ​ങ്ങു​ന്ന​വ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്ത് പി​ഴ​യ​ട​പ്പി​ക്കു​ന്നു​മു​ണ്ട്. മൂ​ന്ന് കേ​സു​ക​ള്‍ ഇ​ന്ന​ലെ കോ​വി​ഡ് നി​യ​ന്ത്ര​ണ ച​ട്ടം ലം​ഘി​ച്ച​തി​നു മു​ന​മ്പം പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. കൂ​ടാ​തെ 100 ഓ​ളം പെ​റ്റി​കേ​സു​ക​ളും ചാ​ര്‍​ജ് ചെ​യ്തി​ട്ടു​ണ്ട്. ഇ​ന്ന​ല​ത്തെ പ​രി​ശോ​ധ​ന​യി​ല്‍ 135 പേ​ര്‍​ക്കു കൂ​ടി പു​തി​യ കോ​വി​ഡ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തോ​ടെ പ​ള്ളി​പ്പു​റ​ത്തെ മൊ​ത്തം കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1,078 ല്‍ ​എ​ത്തി നി​ല്‍​ക്കു​ക​യാ​ണ്.
ഇ​ത് വൈ​പ്പി​ന്‍ ക​ര​യി​ലെ ഏ​റ്റ​വും കൂ​ടി​യ ക​ണ​ക്കാ​ണ്. മൊ​ത്തം 16 കോ​വി​ഡ് മ​ര​ണ​ങ്ങ​ളാ​ണ് ഇ​വി​ടെ ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. 11 ദി​വ​സ​മാ​യി ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി തു​ട​രു​ന്ന പ​ള്ളി​പ്പു​റ​ത്ത് രോ​ഗി​ക​ളു​ടെ എ​ണ്ണം നാ​ള്‍​ക്കു​നാ​ള്‍ വ​ര്‍​ധി​ക്കു​ന്ന​തി​ല്‍ ക​ടു​ത്ത ആ​ശ​ങ്ക ആ​രോ​ഗ്യ​വ​കു​പ്പും പോ​ലീ​സും ക​ഴി​ഞ്ഞ​ദി​വ​സം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. പ​ഞ്ചാ​യ​ത്ത് ഈ ​മാ​സം അ​വ​സാ​നം വ​രെ​യും പൂ​ര്‍​ണ​മാ​യി അ​ട​ച്ചി​ട​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.

വൈ​പ്പി​നി​ല്‍ കോ​വി​ഡ് 3,000 പി​ന്നി​ട്ടു
വൈ​പ്പി​നി​ല്‍ ഇ​ന്ന​ലെ പ​ഞ്ചാ​യ​ത്തു​ക​ള്‍ ന​ല്‍​കി​യ ക​ണ​ക്ക​നു​സ​രി​ച്ച് ഇ​തു​വ​രെ​യു​ള്ള കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 3162 ആ​യി ഉ​യ​ര്‍​ന്നു. ഇ​ന്ന​ലെ മാ​ത്രം 317 രോ​ഗി​ക​ളാ​ണ് ലി​സ്റ്റി​ലേ​ക്ക് വ​ന്ന​ത്. 134 പേ​ര്‍ നെ​ഗ​റ്റീ​വ് ആ​യി. പ​ള്ളി​പ്പു​റം -1,078, എ​ള​ങ്കു​ന്ന​പ്പു​ഴ-946, ഞാ​റ​യ്ക്ക​ല്‍ -445, നാ​യ​ര​മ്പ​ലം- 318,എ​ട​വ​ന​ക്കാ​ട് -248, കു​ഴു​പ്പി​ള്ളി-127 എ​ന്നി​ങ്ങ​നെ​യാ​ണ് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക​ണ​ക്കു​ക​ള്‍.