ര​ണ്ടാം ഡോ​സ് വൈകുന്നു
Tuesday, May 4, 2021 11:41 PM IST
പ​റ​വൂ​ർ: കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍റെ ആ​ദ്യ നാ​ളു​ക​ളി​ൽ ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ച മു​നി​സി​പ്പ​ൽ പ്ര​ദേ​ശ​ത്തു​ള്ള​വ​ർ​ക്ക് ര​ണ്ടാം ഡോ​സ് ല​ഭി​ക്കു​ന്ന​തി​ൽ കാ​ല​താ​മ​സം നേ​രി​ടു​ന്ന​താ​യി വ്യാ​പ​ക പ​രാ​തി.
ന​ഗ​ര​സ​ഭ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഇ​തി​നു​വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ൽ അ​ധി​കൃ​ത​ർ വീഴ്ച്ച വരുത്തുന്നതായി വിമർ ശനമുണ്ട്. 45 വ​യ​സ് ക​ഴി​ഞ്ഞ​വ​ർ​ക്ക് ന​ഗ​ര​സ​ഭ മു​ൻ​കൈ​യെ​ടു​ത്ത് രം​ഗ​നാ​ഥ് ആ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് സം​ഘ​ടി​പ്പി​ച്ച മെ​ഗാ വാ​ക്സി​നേ​ഷ​ൻ ക്യാ​മ്പി​ൽ 3000 പേ​രും ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ഏ​ക​ദേ​ശം 2000 പേ​രും ആ​ദ്യ ഡോ​സ് വാ​ക്സി​ൻ എ​ടു​ത്തി​രു​ന്നു.
കോ​വി​ഷീ​ൽ​ഡ് വാ​ക്സി​നാ​ണ് ഇ​തി​ൽ ഭൂ​രി​ഭാ​ഗം പേ​രും എ​ടു​ത്ത​ത്. ഇ​ങ്ങ​നെ എ​ടു​ത്ത​വ​ർ​ക്ക് ര​ണ്ടാം ഡോ​സ് സ്വീ​ക​രി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി​യി​ൽ കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ന് പ​ക​രം കോ​വാ​ക്സി​നാ​ണ് ല​ഭ്യ​മാ​യി​രു​ന്ന​ത്. ഇ​തു​മൂ​ലം ഏ​റെപേ​ർ​ക്ക് ര​ണ്ടാം ഡോ​സ് എ​ടു​ക്കാ​നാ​യി​ട്ടി​ല്ല.
സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലു​ള്ള​വ​ർ​ക്ക് പ്ര​ദേ​ശ​ങ്ങ​ളി​ലെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ വാ​ക്സി​നേ​ഷ​ന് മ​തി​യാ​യ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. മു​നി​സി​പ്പ​ൽ പ്ര​ദേ​ശ​ത്തു​ള്ള​വ​രു​ടെ ഏ​ക ആ​ശ്ര​യം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യാ​ണ്.
ഇ​വി​ടെ വേ​ണ്ട പ​രി​ഗ​ണ​ന ന​ഗ​ര​വാ​സി​ക​ൾ​ക്ക് ല​ഭി​ക്കു​ന്നി​ലെ​ന്നാ​ണ് ആ​ക്ഷേ​പം. ന​ഗ​ര​സ​ഭ ഇ​ക്കാ​ര്യ​ത്തി​ൽ വേ​ണ്ട​ത്ര ഇ​ട​പെ​ടു​ന്നി​ല്ലെ​ന്നും, ന​ഗ​ര​വാ​സി​ക​ൾ​ക്ക് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് ടി.​വി. നി​ഥി​ൻ ജി​ല്ല ക​ള​ക്ട​ർ, ഡി​എം​ഒ എ​ന്നി​വ​ർ​ക്ക് ക​ത്ത് ന​ൽ​കി.
അ​ർ​ഹ​രാ​യ​വ​ർ​ക്ക് അ​ടി​യ​ന്തര​മാ​യി ര​ണ്ടാം ഡോ​സ് വാ​ക്സി​ൻ ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.