നഴ്സു​മാ​രെ നി​യ​മി​ക്കു​ന്നു
Tuesday, May 4, 2021 11:41 PM IST
ആ​ലു​വ: ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച കോ​വി​ഡ് ബ്ലോ​ക്കി​ലേ​ക്കും ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ഹാ​ത്മാ ഗാ​ന്ധി ടൗ​ൺ ഹാ​ളി​ൽ ആ​രം​ഭി​ക്കു​ന്ന കോ​വി​ഡ് ഫ​സ്റ്റ് ലെ​യ്ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ലേ​ക്കും ന​ഴ്സു​മാ​രെ ആ​വ​ശ്യ​മു​ണ്ട്.
ബി​എ​സ് സി / ​ജ​ന​റ​ൽ ന​ഴ്സിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കാ​യി വാ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ ഇ​ന്നും നാ​ളെ​യും രാ​വി​ലെ 10 മു​ത​ൽ ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ നേ​ഴ്സിം​ഗ് സൂ​പ്ര​ണ്ട് ഓ​ഫീ​സി​ൽ ന​ട​ക്കും. അ​പേ​ക്ഷ​ക​ർ ഒ​റി​ജി​ന​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റും സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ളും ബ​യോ​ഡാ​റ്റ​യു​മാ​യി ഹാ​ജ​രാ​ക്ക​ണം.
14 ദി​വ​സം ജോ​ലി ചെ​യ്താ​ൽ ഏ​ഴു ദി​വ​സം ഓ​ഫ് ല​ഭി​ക്കും. 17000 രൂ​പ ശ​മ്പ​ള​വും 7000 രൂ​പ റി​സ്ക്ക് അ​ല​വ​ൻ​സും നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ മു​ഖേ​ന ല​ഭി​ക്കും.
ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ കോ​വി​ഡ് ജാ​ഗ്ര​ത പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടാ​ക​ണം.