ക​റു​കു​റ്റിയിൽ സാ​മൂ​ഹഅ​ടു​ക്ക​ള തു​ട​ങ്ങി
Saturday, May 15, 2021 12:11 AM IST
അ​ങ്ക​മാ​ലി: ക​റു​കു​റ്റി പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ സാ​മൂ​ഹി​ക അ​ടു​ക്ക​ള തു​ട​ങ്ങി. സാ​മൂ​ഹി​ക അ​ടു​ക്ക​ള ബെ​ന്നി ബ​ഹ​നാ​ൻ എം.​പി​യും നിയുക്ത എംഎൽഎ റോ​ജി. എം. ജോണും ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക​റു​കു​റ്റി പ​ഞ്ചാ​യ​ത്തി​ലെ 300 ഓ​ളം വ​രു​ന്ന കോ​വി​ഡ് രോ​ഗിക​ൾ​ക്ക് ഇവിടെനിന്നും ഭക്ഷണം നൽകും. ​ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​തി​ക ശ​ശി​കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​നി ജോ​ർ​ജ്, ഷൈ ജോ പ​റ​മ്പി, ഷി​ജി ജോ​യി, റോ​സി ​പോ​ൾ, മേ​രി ആ​ന്‍റ​ണി, ജി​ജോ പോ​ൾ, കെ.​പി. അ​യ്യ​പ്പ​ൻ, റോ​യി വ​ർ​ഗീ​സ്, ജോ​ണി മൈ​പ്പാ​ൻ, ജോ​സ് ​പോ​ൾ, ടോ​ണി പ​റ​പ്പി​ള്ളി, മി​നി ഡേ​വി​സ്, ജി​ഷ സു​നി​ൽ, അ​ൽ​ബി വ​ർ​ഗീ​സ്, ജോ​ളി ജോ​ർ​ജ്, ജോ​ണി പ​ള്ളി​പ്പാ​ട​ൻ, സ്റ്റീ​ഫ​ൻ കോ​യി​ക്ക​ര എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.