വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കി​റ്റു​മാ​യി അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും
Monday, May 17, 2021 12:11 AM IST
ക​ള​മ​ശേ​രി: കോ​വി​ഡ് കാ​ല​ത്ത് വി​ദ്യാ​ർ​ഥി​ക​ളു​ടെ കു​ടും​ബ​ത്തി​ന് സ​ഹാ​യ​വു​മാ​യി അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും. ക​ള​മ​ശേ​രി ഗ​വ.​ ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​രും അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​രു​മാ​ണ് പ​ല വ്യ​ഞ്ജ​ന സാ​ധ​ന​ങ്ങ​ൾ അ​ട​ങ്ങി​യ കി​റ്റ് ന​ൽ​കി​യ​ത്. ദ​രി​ദ്ര​കു​ടും​ബ​ങ്ങ​ളി​ൽ നി​ന്ന് വ​രു​ന്ന​വ​രാ​ണ് സ്കൂ​ളി​ലെ മി​ക്ക കു​ട്ടി​ക​ളും. കോ​വി​ഡ് ലോ​ക്ഡൗ​ൺ വ​ന്ന​തോ​ടെ വ​രു​മാ​നം നി​ല​ച്ച കു​ടും​ബ​ങ്ങ​ൾ​ക്ക് ത​ങ്ങ​ളാ​ൽ ക​ഴി​യു​ന്ന സ​ഹാ​യ​മെ​ത്തി​ക്കു​ക​യാ​ണ് ജീ​വ​ന​ക്കാ​ർ. സ്കൂ​ളി​ൽ ന​ട​ന്ന കി​റ്റ് വി​ത​ര​ണം നി​യു​ക്ത എം​എ​ൽ​എ പി. ​രാ​ജീ​വ് നി​ർ​വ​ഹി​ച്ചു. പി​ടിഎ ​പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ പി.എം. ​മു​ജീ​ബ് റ​ഹ്മാ​ൻ, കൗ​ൺ​സി​ല​ർ​മാ​രാ​യ കെ.എ. അ​ൻ​വ​ർ, പീ​യൂ​സ ഫെ​ലി​ക്സ്, അ​ധ്യാ​പി​ക​മാ​രാ​യ ലീ​ന, മോ​ളി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.