യാ​ത്ര​ക്കാ​രി​യെ ഇ​ടി​ച്ച വാ​ഹ​നം പി​ടി​കൂ​ടി
Friday, June 11, 2021 11:18 PM IST
കാ​ല​ടി: മ​റ്റൂ​ര്‍ നീ​ലം​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​നു സ​മീ​പം വ​ഴി​യാ​ത്ര​ക്കാ​രി​യെ ഇ​ടി​ച്ചി​ട്ട​ശേ​ഷം നി​ര്‍​ത്താ​തെ പോ​യ വാ​ഹ​നം കാ​ല​ടി പോ​ലീ​സ് പി​ടി​കൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് റാ​ന്നി എ​ട​മ​ണ്‍ തെ​ക്കേ​മാ​നി​ല്‍ ജെ​റി​ന്‍ വ​ര്‍​ഗീ​സി​നെ (29) അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ മാ​സം 24ന് ​വൈ​കി​ട്ട് ഏ​ഴി​നാ​യി​രു​ന്നു സം​ഭ​വം. എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍​നി​ന്നു യാ​ത്ര​ക്കാ​രു​മാ​യി പ​ത്ത​നം​തി​ട്ട​യി​ലേ​ക്ക് പോ​യ വാ​ഹ​ന​മാ​ണ് യാ​ത്ര​ക്കാ​രി​യെ ഇ​ടി​ച്ചി​ട്ട് ക​ട​ന്നു​ക​ള​ഞ്ഞ​ത്. മ​റ്റൂ​ര്‍ മു​ത​ല്‍ കീ​ഴി​ല്ലം വ​രെ ഇ​രു​പ​ത്തി​യ​ഞ്ചോ​ളം സി​സി​ടി​വി കാ​മ​റ​ക​ള്‍ പ​രി​ശോ​ധി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വാ​ഹ​നം ക​ണ്ടെ​ത്തി​യ​ത്. കാ​ല​ടി എ​സ്‌​ഐ പ്ര​ശാ​ന്ത് പി. ​നാ​യ​ര്‍, എം.​എ​ന്‍ ജോ​ഷി, നൗ​ഫ​ല്‍ തു​ട​ങ്ങി​യ​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.