മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ള്‍​ക്ക് ധ​ന​സ​ഹാ​യം ന​ല്‍​കി
Sunday, June 13, 2021 11:46 PM IST
കൊ​ച്ചി: ടൗ​ട്ടേ ചു​ഴ​ലി​ക്കാ​റ്റ് മൂ​ലം ഉ​പ​ജീ​വ​ന​മാ​ര്‍​ഗം ന​ഷ്ട​മാ​യ എ​ള​ങ്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ല്‍ സ​മു​ദ്ര​മേ​ഖ​ല​യി​ലെ ര​ജി​സ്റ്റേ​ര്‍​ഡ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ള്‍​ക്കും ഉ​ള്‍​നാ​ട​ന്‍ മേ​ഖ​ല​യി​ലെ അ​നു​ബ​ന്ധ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ള്‍​ക്കും ഫി​ഷ​റീ​സ് വ​കു​പ്പ് മു​ഖേ​ന 1200 രൂ​പ അ​നു​വ​ദി​ക്കു​ന്ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം കെ.​എ​ന്‍. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ല​യി​ല്‍ തീ​ര​ദേ​ശ മേ​ഖ​ല​യി​ലെ 9992 സ​ജീ​വ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ള്‍​ക്കും 6075 അ​നു​ബ​ന്ധ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ള്‍​ക്കും ഈ ​പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യം ല​ഭി​ക്കും.
വൈ​പ്പി​ന്‍ മേ​ഖ​ല​യി​ലെ 5177 സ​ജീ​വ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ള്‍​ക്കും, 3630 അ​നു​ബ​ന്ധ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ള്‍​ക്കും ഉ​ള്‍​പ്പെ​ടെ ആ​കെ 8807 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ള്‍​ക്ക് ഈ ​ആ​നു​കൂ​ല്യം ല​ഭ്യ​മാ​കു​മെ​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു.
എ​ള​ങ്കു​ന്ന​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​സി​ക​ല പ്രി​യ​രാ​ജ്, വാ​ര്‍​ഡ്‌​മെ​മ്പ​ര്‍ സു​രേ​ഷ്, സ​ഹ​ക​ര​ണ​സം​ഘം പ്ര​സി​ഡ​ന്റ് ശ​ശി, എ​ന്നി​വ​ര്‍ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു.
ക​ട​മ​ക്കു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​രി വി​ന്‍​സ​ന്‍റ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അ​ഡ്വ. എ​ല്‍​സി ജോ​ര്‍​ജ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ട്രീ​സ മാ​നു​വ​ല്‍ എ​ന്നി​വ​ര്‍ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു.