സ്കൂ​ട്ട​ർ വി​ത​ര​ണം ആരംഭിച്ചു
Monday, June 21, 2021 11:14 PM IST
കി​ഴ​ക്ക​മ്പ​ലം: കു​ടും​ബ​ശ്രീ ഗൃ​ഹോ​പ​ക​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കി​ഴ​ക്ക​മ്പ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 87 കു​ടു​ബ​ശ്രീ യൂ​ണി​റ്റു​ക​ളി​ലെ അം​ഗ​ങ്ങ​ൾ​ക്ക് മൂ​ന്നാം​ഘ​ട്ട സ്‌​കൂ​ട്ട​ർ വി​ത​ര​ണം ആ​രം​ഭി​ച്ചു.
291 സ്‌​കൂ​ട്ട​റു​ക​ളാ​ണ് മൂ​ന്നാം​ഘ​ട്ട​ത്തി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലാ​യി പ​ഞ്ചാ​യ​ത്തി​ലെ 175 കു​ടും​ബ​ശ്രീ യു​ണി​റ്റു​ക​ൾ​ക്ക് 578 സ്‌​കൂ​ട്ട​റു​ക​ളാ​ണ് ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ല​ഭി​ക്കു​ന്ന​ത്.
മാ​ർ​ക്ക​റ്റ് വി​ല​യു​ടെ പ​കു​തി വി​ല​യ്ക്ക് 36 ത​വ​ണ​ക​ളാ​യി അ​ട​ച്ചു തീ​ർ​ക്കേ​ണ്ട രീ​തി​യി​ലാ​ണ് ട്വ​ന്‍റി-​ട്വ​ന്‍റി കു​ടും​ബ​ശ്രീ ഗൃ​ഹോ​പ​ക​ര​ണ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

സ്‌​കൂ​ളി​ന്
ത​റ​ക്ക​ല്ലി​ട്ടു

കൊ​ച്ചി: കൊ​ച്ചി​ന്‍ ഇ​ന്‍റ​ർ​നാ​ഷ​ണ​ല്‍ സ്‌​കൂ​ളി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ട്രി​ന്‍​സ് ഗ്രൂ​പ്പ് ഓ​ഫ് സ്‌​കൂ​ള്‍​സ് ഡ​യ​റ​ക്ട​ര്‍ മേ​രി ജോ​ര്‍​ജ് നി​ര്‍​വ​ഹി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്‌​കൂ​ളു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന ട്രി​ന്‍​സ് ഗ്രൂ​പ്പ് അ​ടു​ത്തി​ടെ കി​ഴ​ക്ക​മ്പ​ല​ത്ത് ഏ​റ്റെ​ടു​ത്ത ദി ​ചാ​ര്‍​ട്ട​ര്‍ സ്‌​കൂ​ളി​നോ​ട് ചേ​ര്‍​ന്നാ​ണ് പു​തി​യ നി​ര്‍​മാ​ണം. 12 ഏ​ക്ക​ര്‍ കാ​മ്പ​സി​ലെ നി​ര്‍​മാ​ണ​പ്ര​വൃ​ത്തി​ക​ള്‍ 10 മാ​സ​ത്തി​നു​ള്ളി​ല്‍ പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ സ​പ്‌​നു ജോ​ര്‍​ജ് പ​റ​ഞ്ഞു. സ്കൂ​ളി​ലേ​ക്ക് ഒ​ന്നു മു​ത​ല്‍ മൂ​ന്നു വ​രെ ഗ്രേ​ഡു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം ആ​രം​ഭി​ച്ചു.