എം​എ​ൽ​എ​യെ ക​രി​ങ്കൊ​ടി കാ​ണി​ച്ചു
Saturday, July 24, 2021 11:25 PM IST
പോ​ത്താ​നി​ക്കാ​ട്: പ്രൈ​മ​റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ സ​ജ്ജ​മാ​ക്കി​യ കേ​ന്ദ്രീ​കൃ​ത ഓ​ക്സി​ജ​ൻ സം​വി​ധാ​നം ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ എ​ത്തി​യ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ​യെ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി കാ​ണി​ച്ചു. പോ​ത്താ​നി​ക്കാ​ട് പോ​ക്സോ കേ​സി​ലെ ര​ണ്ടാം പ്ര​തി​യാ​യ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ൻ മു​ഹ​മ്മ​ദി​നെ സം​ര​ക്ഷി​ക്കു​ന്ന​ത് എം​എ​ൽ​എ​യാ​ണെ​ന്ന് ആ​രോ​പി​ച്ചാ​ണ് ഡി​വൈ​എ​ഫ്ഐ പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്. ഒ​രാ​ഴ്ചയാ​യി പോ​ത്താ​നി​ക്കാ​ട് ടൗ​ണി​ൽ സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റി​ലേ സ​മ​രം ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്നു.