നൈ​പു​ണ്യ വെ​ല്‍​ഫെ​യ​ര്‍ സ​ര്‍​വീ​സ​സ് ആ​സ്ഥാ​ന​മ​ന്ദി​രം ഉ​ദ്ഘാ​ട​നം ഇ​ന്ന്
Friday, September 10, 2021 11:13 PM IST
കൊ​ര​ട്ടി: ഹൗ​സ് കീ​പ്പിം​ഗ് ഹോ​സ്പി​റ്റാ​ലി​റ്റി രം​ഗ​ത്ത് ശ്ര​ദ്ധേ​യ നേ​ട്ട​ങ്ങ​ള്‍ കൈ​വ​രി​ച്ച നൈ​പു​ണ്യ വെ​ല്‍​ഫെ​യ​ര്‍ സ​ര്‍​വീ​സ​സി​നു പു​തി​യ ആ​സ്ഥാ​ന​മ​ന്ദി​രം. കൊ​ര​ട്ടി പൊ​ങ്ങ​ത്ത് നി​ര്‍​മി​ച്ച മ​ന്ദി​ര​ത്തി​ന്‍റെ ആ​ശീ​ര്‍​വാ​ദ​വും ഉ​ദ്ഘാ​ട​ന​വും എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ വി​കാ​രി ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ആ​ന്‍റ​ണി ക​രി​യി​ല്‍ ഇ​ന്നു രാ​വി​ലെ 11ന് ​നി​ര്‍​വ​ഹി​ക്കും.

സി​യാ​ല്‍ അ​ട​ക്കം 25 പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി ആ​യി​ര​ത്തോ​ളം തൊ​ഴി​ലാ​ളി​ക​ള്‍ നൈ​പു​ണ്യ വെ​ല്‍​ഫെ​യ​ര്‍ സ​ര്‍​വീ​സ​സി​നു​ണ്ട്. തൊ​ഴി​ല്‍ ഗു​ണ​മേ​ന്മ ഉ​റ​പ്പാ​ക്കാ​ന്‍ കേ​ന്ദ്ര മാ​ന​വ​ശേ​ഷി വി​ക​സ​ന മ​ന്ത്രാ​ല​യം ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​യ​നു​സ​രി​ച്ചു നൈ​പു​ണ്യ ജീ​വ​ന​ക്കാ​ര്‍​ക്കു പ്ര​ത്യേ​ക പ​രി​ശീ​ല​ന​വും ന​ല്‍​കു​ന്നു. സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പ് പു​ര​സ്‌​കാ​രം നേ​ടി​യ കേ​ര​ള​ത്തി​ലെ പ്ര​ഥ​മ ഹോ​ട്ട​ല്‍ മാ​നേ​ജ്‌​മെ​ന്‍റ് കോ​ള​ജാ​യ നൈ​പു​ണ്യ കോ​ള​ജി​ന്‍റെ സ​ഹ​സ്ഥാ​പ​ന​മാ​ണു നൈ​പു​ണ്യ വെ​ല്‍​ഫെ​യ​ര്‍ സ​ര്‍​വീ​സ​സ്. ആ​സ്ഥാ​ന​മ​ന്ദി​ര​ത്തി​ല്‍ ജീ​വ​ന​ക്കാ​ര്‍​ക്കു​ള്ള പ​രി​ശീ​ല​ന കേ​ന്ദ്ര​വും വ​നി​താ ഹോ​സ്റ്റ​ലും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് എ​ക്‌​സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​തോ​മ​സ് വാ​ളൂ​ക്കാ​ര​ന്‍ അ​റി​യി​ച്ചു.