വി​സാ​റ്റി​ൽ ഇ​ന്നോ വി​ഷ​ൻ 2021 ടെ​ക്ക്നി​ക്ക​ൽ പേ​പ്പ​ർ പ്ര​സ​ന്‍റേ​ഷ​ൻ 15ന്
Friday, September 10, 2021 11:49 PM IST
ഇ​ല​ഞ്ഞി: വി​സാ​റ്റ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് പ്ല​സ് വ​ണ്‍, പ്ല​സ്ടു വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ന്നോ വി​ഷ​ൻ 2021 ടെ​ക്കി​നി​ക്ക​ൽ പേ​പ്പ​ർ പ്ര​സ​ന്‍റേ​ഷ​ൻ 15ന് ​ന​ട​ക്കു​മെ​ന്ന് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ബി​നോ​യ് ഏ​ലി​യാ​സ് മ​റ്റ​മ​ന പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ശ​യ വി​ക​സ​നം പ​രി​പോ​ഷി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യം മു​ൻ നി​ർ​ത്തി​യാ​ണ് പ്ര​ബ​ന്ധാ​വ​ത​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
13 വ​രെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​ശ​യ​ങ്ങ​ൾ കോ​ള​ജ് വെ​ബ് സൈ​റ്റി​ലൂ​ടെ ന​ൽ​ക്കാ​വു​ന്ന​താ​ണ്. തെ​ര​ഞ്ഞെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ദ്യ മൂ​ന്നു ആ​ശ​യ​ങ്ങ​ൾ​ക്ക് 25000, 15000, 10000 എ​ന്നീ ക്ര​മ​ത്തി​ൽ സ​മ്മാ​ന തു​ക​യാ​യി ല​ഭി​ക്കു​ന്ന​താ​ണെ​ന്നും പ്രി​ൻ​സി​പ്പ​ൽ പ​റ​ഞ്ഞു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ര​ജി​സ്ട്രാ​ർ പ്ര​ഫ. പി.​എ​സ്. സു​ബി​ൻ, ഇ​ല​ക്ടി​ക്ക​ൽ വി​ഭാ​ഗം മേ​ധാ​വി അ​ഖി​ൽ ബെ​ഷി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.
വി​ജ്ഞാ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ് ആ​ന്‍​ഡ് ടെ​ക്നോ​ള​ജി​യി​ൽ (വി​സാ​റ്റ്) ഏ​ഴാ​മ​ത്തെ ബാ​ച്ചി​ന്‍റെ അ​ഡ്മി​ഷ​ൻ ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. എ​ഐ​സി​ടി​ഇ അം​ഗീ​കാ​ര​ത്തോ​ടെ എ.​പി.​ജെ. അ​ബ്ദു​ൽ ക​ലാം സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്തി​രി​ക്കു​ന്ന കോ​ള​ജ് പു​തി​യ ശ്രേ​ണി​യി​ൽ​പ്പെ​ട്ട കോ​ള​ജു​ക​ളി​ൽ വി​ജ​യ ശ​ത​മാ​ന​ത്തി​ൽ തു​ട​ർ​ച്ച​യാ​യി മു​ന്നിലാണ്.
പ്ര​വാ​സി മ​ല​യാ​ളി​യാ​യ രാ​ജു കു​ര്യ​ന്‍റെ സം​രം​ഭ​മാ​യ വി​ജ്ഞാ​ൻ ഫൗ​ണ്ടേ​ഷ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെയുള്ള കോ​ള​ജി​ൽ അ​നു​ബ​ന്ധ ലാ​ബോ​റ​ട്ട​റി​ക​ൾ, ആ​ണ്‍​കു​ട്ടി​ക​ൾ​ക്കും പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും പ്ര​ത്യേ​ക ഹോ​സ്റ്റ​ലു​ക​ൾ, കാ​ന്‍റീ​ൻ, ക​ളി​സ്ഥ​ല​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന വി​ദ്യാ​ഭ്യാ​സ സ​മു​ച്ച​യ​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്ക് വി​ദ്യാ​ഭ്യാ​സ ആ​നു​കൂ​ല്യ​ങ്ങ​ളും വി​സാ​റ്റ് സ്ക്കോ​ള​ർ​ഷി​പ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ട്യൂ​ഷ​ൻ ഫീ​സ് ഇ​ള​വും ന​ൽ​കു​ന്നു.
കോ​ഴ്സ് പൂ​ർ​ത്തീ​ക​ര​ണ​ത്തോ​ടൊ​പ്പം ജോ​ലി നേ​ടി​ക്കൊ​ടു​ക്കു​ന്ന​തി​നു​ള്ള പ്ലേ​സ്മെ​ന്‍റ് സെ​ല്ലു​മു​ണ്ട്. സി​വി​ൽ എ​ൻ​ജി​നീ​യ​റിം​ഗ്, മെ​ക്കാ​നി​ക്ക​ൽ, ഇ​ല​ക്ട്രി​ക്ക​ൽ ആ​ന്‍​ഡ് ഇ​ല​ക്ട്രോ​ണി​ക്സ്, ഇ​ല​ക്ട്രോ​ണി​ക്സ് ആ​ന്‍​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ, ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ന്‍​ഡ് എ​ൻ​ജി​നീ​യ​റിം​ഗ് എ​ന്നീ ശാ​ഖ​ക​ളി​ൽ ബി​ടെ​ക് കോ​ഴ്സു​ക​ൾ എ​ഐ​സി​ടി​ഇ അം​ഗീ​കാ​ര​ത്തോ​ടെ ന​ട​ന്നു​വ​രു​ന്നു.