സ​ര്‍​ഗ​വെ​ളി​ച്ചം പ​ക​ർ​ന്ന ഗു​രു-​ശി​ഷ്യ​ബ​ന്ധം
Sunday, September 19, 2021 12:23 AM IST
സി​ജോ പൈ​നാ​ട​ത്ത്

കൊ​ച്ചി: പ​ഠി​പ്പി​ച്ച വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ ഒ​രേ​സ​മ​യം സ​മ​ര്‍​ഥ​നും മാ​തൃ​ക​യു​മാ​യ വി​ദ്യാ​ര്‍​ഥി​യാ​രെ​ന്നു ചോ​ദി​ച്ചാ​ല്‍ സാ​നു​മാ​ഷി​ന്‍റെ ആ​ദ്യ ഉ​ത്ത​രം കെ.​എം. റോ​യി എ​ന്നാ​ണ്. ക​ണ്ടു​മു​ട്ടി​യ​തി​ല്‍ ഏ​റ്റ​വും സ്‌​നേ​ഹ​സ​മ്പ​ന്ന​ന്‍ ആ​രെ​ന്ന അ​ന്വേ​ഷ​ണ​ത്തി​നും മാ​ഷി​നു മ​റി​ച്ചൊ​രു ഉ​ത്ത​ര​മി​ല്ല. എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ ക്ലാ​സ് മു​റി​ക​ളി​ല്‍ ഗു​രു-​ശി​ഷ്യ​ബ​ന്ധ​മാ​യി തു​ട​ങ്ങി​യ സാ​നു- റോ​യ് സൗ​ഹൃ​ദ​ത്തി​ന് എ​ഴു​ത്തും സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും എ​ല്ലാ​ക്കാ​ല​ത്തും പ്ര​കാ​ശം പ​ര​ത്തി.

1960 -64 കാ​ല​ഘ​ട്ട​ത്തി​ലാ​ണു പ്ര​ഫ. എം.​കെ. സാ​നു​വി​ന്‍റെ ഭാ​ഷാ​ധ്യാ​പ​ന ക്ലാ​സു​ക​ളി​ല്‍ കെ.​എം. റോ​യി വി​ദ്യാ​ര്‍​ഥി​യാ​യെ​ത്തി​യ​ത്. പ​ഠ​ന​ത്തി​ല്‍ മി​ടു​ക്ക​ന്‍, വി​ദ്യാ​ര്‍​ഥി​രാ​ഷ്ട്രീ​യ​ത്തി​ല്‍ സ​മ​ര്‍​ഥ​ന്‍, കോ​ള​ജ് പ​ഠ​ന​കാ​ല​ത്തു​ത​ന്നെ പ​ത്ര​പ്ര​വ​ര്‍​ത്ത​ന​മാ​ണു ത​ന്‍റെ നി​യോ​ഗ​മെ​ന്നു തി​രി​ച്ച​റി​ഞ്ഞ മി​ക​ച്ച ജേ​ണ​ലി​സ്റ്റ്... സാ​നു​മാ​ഷി​ന്‍റെ റോ​യി​യോ​ര്‍​മ​ക​ള്‍​ക്ക് ഇ​ന്നും നി​റ​ശോ​ഭ.

പൊ​തു​വി​ഷ​യ​ങ്ങ​ളി​ല്‍ സ്വ​ന്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന ശൈ​ലി വി​ദ്യാ​ര്‍​ഥി​യാ​യി​രി​ക്കു​മ്പോ​ഴേ റോ​യി​ക്കു​ണ്ടാ​യി​രു​ന്നെ​ന്നു സാ​നു​മാ​ഷ് ഓ​ര്‍​ക്കു​ന്നു. ആ ​നി​ല​പാ​ടി​ല്‍ അ​ടി​യു​റ​ച്ചു​നി​ന്നു ജീ​വി​തം മു​ഴു​വ​ന്‍ വ്യ​ക്ത​മാ​യ രാ​ഷ്ട്രീ​യ​വീ​ക്ഷ​ണ​വും പ്ര​സം​ഗ​ങ്ങ​ളും സ്വ​ത​ന്ത്ര​ര​ച​ന​ക​ളും തു​ട​ര്‍​ന്നു. യു​ക്തി​ബോ​ധ​വും സ്വ​ത​ന്ത്ര​ചി​ന്ത​യും സ​മ്മേ​ളി​ച്ച വേ​റി​ട്ട ര​ച​ന​ക​ളാ​യി​രു​ന്നു റോ​യി​യു​ടേ​ത്. ആ​ശ​യ​ങ്ങ​ള്‍ ക്ര​മീ​ക​രി​ച്ചു വ്യ​ക്ത​ത​യോ​ടെ പ്ര​സം​ഗി​ക്കാ​നു​ള്ള പാ​ട​വം വി​ദ്യാ​ര്‍​ഥി​യാ​യി​രി​ക്കു​മ്പോ​ഴേ റോ​യി​ക്കു​ണ്ടാ​യി​രു​ന്നു -സാ​നു​മാ​ഷ് ഓ​ര്‍​ക്കു​ന്നു.

പ​ത്ര​പ്ര​വ​ര്‍​ത്ത​ന​ത്തി​ൽ ത​ന​താ​യ ഇ​ടം എ​ഴു​തി​യൊ​രു​ക്കി​യ കെ.​എം. റോ​യി, ഗു​രു​വാ​യ സാ​നു​മാ​ഷു​മാ​യു​ള്ള ബ​ന്ധം മാ​ധ്യ​മ​രം​ഗ​ത്തും തു​ട​ര്‍​ന്നു. മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ പ​ഠ​ന​കാ​ല​ത്തു തു​ട​ങ്ങി​യ പ​ത്ര​പ്ര​വ​ര്‍​ത്ത​ന​സ​പ​ര്യ​യി​ല്‍ ത​നി​ക്കു വ​ലി​യ പ്രോ​ത്സാ​ഹ​നം ന​ല്‍​കി​യ​വ​രി​ല്‍ സാ​നു​മാ​ഷും ഉ​ണ്ടാ​യി​രു​ന്നെ​ന്നു കെ.​എം. റോ​യ് കു​റി​ച്ചി​ട്ടു​ണ്ട്.

കൊ​ച്ചി​യി​ലും പു​റ​ത്തും സാം​സ്‌​കാ​രി​ക​ധാ​ര​ക​ളി​ല്‍ ഇ​രു​വ​രും ഒ​പ്പം ന​ട​ന്നു. ര​ണ്ടു​വ​ര്‍​ഷം മു​മ്പ് കെ.​എം. റോ​യി​യു​ടെ എ​ണ്‍​പ​താം പി​റ​ന്നാ​ള്‍ ആ​ഘോ​ഷം കൊ​ച്ചി പൗ​രാ​വ​ലി ഒ​രു​ക്കി​യ​പ്പോ​ഴും പ​ഴ​യ ഗു​രു-​ശി​ഷ്യ ബ​ന്ധം ത​ന്നെ​യാ​യി​രു​ന്നു ഹൈ​ലൈ​റ്റ്.