റാ​ങ്ക് ജേ​താ​വി​നു ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​ദ​രം
Sunday, September 19, 2021 11:56 PM IST
പെ​രു​മ്പാ​വൂ​ര്‍: കേ​ര​ള കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്നു ബി​എ​സ്‌സി ​അ​ഗ്രി​ക്ക​ള്‍​ച്ച​ര്‍ പ​രീ​ക്ഷ​യി​ല്‍ ഒ​ന്നാം റാ​ങ്ക് നേ​ടി​യ റോ​സ് മ​രി​യ കോ​ല​ഞ്ചേ​രി​യെ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് കൂ​ടാ​ല​പ്പാ​ട് യൂ​ണി​റ്റ് ക​മ്മി​റ്റി ആ​ദ​രി​ച്ചു. പ്ര​സി​ഡ​ന്‍റ് പൗ​ലോ​സ് മേ​പ്പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​കാ​രി ഫാ.​ പോ​ള്‍ മ​ന​യ​മ്പി​ള്ളി ഉ​പ​ഹാ​രം ന​ല്‍​കി. അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഫ്രാ​ന്‍​സി​സ് മൂ​ല​ന്‍, സി.​പി.​ യോ​ഹ​ന്നാ​ന്‍ , എം.​ആ​ര്‍. ഇ​സി​ദോ​ര്‍, ജ​യ്ന്‍ മേ​പ്പി​ള്ളി, കെ.​ഒ. പോ​ള​ച്ച​ന്‍, സി.​ടി. ക്ലീ​റ്റ​സ്, ജോ​ണി ചി​റ​യ​ത്ത്, റാ​ങ്ക് ജേ​താ​വ് റോ​സ് മ​രി​യ പോ​ള്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.