ജ​ല അ​ഥോ​റി​റ്റി സെ​ക്ഷ​ൻ ഓ​ഫീ​സ് കു​മ​ളി​യി​ലേ​ക്ക് മാ​റ്റാ​ൻ നീ​ക്കം
Thursday, September 23, 2021 11:31 PM IST
കൂ​ത്താ​ട്ടു​കു​ളം: വ​ർ​ഷ​ങ്ങ​ളാ​യി കൂ​ത്താ​ട്ടു​കു​ള​ത്ത് പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന ജ​ല അ​ഥോ​റി​റ്റി സെ​ക്ഷ​ൻ ഓ​ഫീ​സ് കു​മ​ളി​യി​ലേ​ക്ക് മാ​റ്റാ​ൻ നീ​ക്കം. കൂ​ത്താ​ട്ടു​കു​ളം ഓ​ഫീ​സി​ന് കീ​ഴി​ൽ മ​തി​യാ​യ ക​ണ​ക്ഷ​നു​ക​ൾ ഇ​ല്ലെ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി ഓ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് ജ​ല അ​ഥോ​റി​റ്റി. ഉ​ദ്യോ​ഗ​സ്ഥ​ർ ത​യാ​റാ​ക്കി​യ ഡാ​റ്റാ​ബേ​സി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൂ​ത്താ​ട്ടു​കു​ളം മേ​ഖ​ല​യി​ൽ ഇ​ങ്ങ​നെ​യൊ​രു സെ​ക്ഷ​ൻ ഓ​ഫീ​സ് ആ​വ​ശ്യ​മി​ല്ലെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

ഇ​തോ​ടെ നി​ല​വി​ലു​ള്ള ആ​യി​ര​ത്തോ​ളം ഉ​പ​ഭോ​ക്താ​ക്ക​ളാ​ണ് ദു​രി​ത​ത്തി​ലാ​കു​ന്ന​ത്.
പ​ഠ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കു​മ​ളി​യി​ൽ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​റു​ടെ ത​സ്തി​ക​യോ​ടു​കൂ​ടി​യ ഒ​രു ഓ​ഫീ​സ് ആ​വ​ശ്യ​മു​ണ്ട്. ഈ ​ഓ​ഫീ​സി​ലേ​ക്ക് കൂ​ത്താ​ട്ടു​കു​ളം സെ​ക്ഷ​ൻ ഓ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​റ്റാ​നാ​ണ് പ്രാ​രം​ഭ തീ​രു​മാ​നം. തീ​രു​മാ​നം ന​ട​പ്പാ​യാ​ൽ കൂ​ത്താ​ട്ടു​കു​ളം ഓ​ഫീ​സി​ൽ ന​ട​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കു​മ​ളി​യി​ലേ​ക്ക് മാ​റ്റും. നി​ല​വി​ൽ മൂ​വാ​റ്റു​പു​ഴി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​റു​ടെ ചു​മ​ത​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഓ​ഫീ​സി​ൽ നി​ന്നു​ള്ള കൂ​ത്താ​ട്ടു​കു​ളം ഓ​ഫീ​സി​ന്‍റെ നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​റ​വം സെ​ക്ഷ​ൻ ഓ​ഫീ​സി​ലേ​ക്ക് മാ​റ്റും. വെ​ള്ള​ക്ക​രം, മീ​റ്റ​ർ മെ​യി​ന്‍റ​ന​ൻ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പി​ന്നീ​ട് പി​റ​വം സെ​ക്ഷ​ൻ ഓ​ഫീ​സി​നെ സ​മീ​പി​ക്കേ​ണ്ടി വ​രും.

കൂ​ത്താ​ട്ടു​കു​ളം സെ​ക്ഷ​ൻ ഓ​ഫീ​സി​ൽ മ​തി​യാ​യ ക​ണ​ക്ഷ​നു​ക​ളി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്പോ​ഴും തൊ​ട്ട​ടു​ത്തു​ള്ള തി​രു​മാ​റാ​ടി പ​ഞ്ചാ​യ​ത്ത് ഇ​ല​ഞ്ഞി സെ​ക്ഷ​ൻ ഓ​ഫീ​സി​ൽ കീ​ഴി​ലാ​ണു​ള്ള​ത്. ഇ​ല​ഞ്ഞി സെ​ക്ഷ​ൻ ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് പി​റ​വ​ത്തെ ജ​ല അ​ഥോ​റി​റ്റി ഓ​ഫീ​സി​ന്‍റെ കെ​ട്ടി​ട​ത്തി​ലെ ഒ​രു മു​റി​യി​ലും. നി​ല​വി​ൽ കൂ​ത്താ​ട്ടു​കു​ളം ന​ഗ​ര​സ​ഭ​യും പാ​ല​ക്കു​ഴ പ​ഞ്ചാ​യ​ത്തും മാ​ത്ര​മാ​ണ് കൂ​ത്താ​ട്ടു​കു​ളം സെ​ക്ഷ​ൻ ഓ​ഫീ​സി​ന് കീ​ഴി​ൽ വ​രു​ന്ന​ത്. ഇ​ല​ഞ്ഞി​യും തി​രു​മാ​റാ​ടി​യും കൂ​ത്താ​ട്ടു​കു​ളം സെ​ക്ഷ​നി​ലേ​ക്ക് ചേ​ർ​ത്താ​ൽ ആ​വ​ശ്യ​ത്തി​ന് ക​ണ​ക്ഷ​നു​ക​ൾ ല​ഭി​ക്കു​മെ​ന്നാ​ണ് വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്.

ഇ​തി​നി​ടെ സെ​ക്ഷ​ൻ ഓ​ഫീ​സി​ന്‍റെ മാ​റ്റം പ്രാ​ഥ​മി​ക ച​ർ​ച്ച​ക​ളി​ൽ മാ​ത്ര​മാ​ണെ​ന്നും തീ​രു​മാ​ന​മാ​യി​ട്ടി​ല്ലെ​ന്നു​മാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം നീ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ പ്ര​ക്ഷോ​ഭ​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണ്. കൂ​ത്താ​ട്ടു​കു​ളം കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന വി​വി​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ ഇ​തി​ന​കം മ​റ്റു സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. കൂ​ത്താ​ട്ടു​കു​ള​ത്ത് പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന ഫ​സ്റ്റ് ക്ലാ​സ് ജു​ഡീ​ഷൽ കോ​ട​തി മൂ​വാ​റ്റു​പു​ഴ​യി​ലേ​ക്കും കൂ​ത്താ​ട്ടു​കു​ള​ത്ത് ആ​രം​ഭി​ക്കാ​നി​രു​ന്ന ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പി​ന്‍റെ പ​രി​ശീ​ല​ന കേ​ന്ദ്രം തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും മാ​റ്റി.