ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ ട്യൂ​ഷ​ൻ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ
Thursday, September 23, 2021 11:36 PM IST
നെ​ടു​മ്പാ​ശേ​രി: ആ​ൺ​കു​ട്ടി​ക​ൾ​ക്കു​നേ​രേ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ ട്യൂ​ഷ​ൻ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. ശ്രീ​മൂ​ല​ന​ഗ​രം സൗ​ത്ത് വെ​ള്ളാ​ര​പ്പി​ള്ളി സ്വ​ദേ​ശി ജ​യിം​സ് (59) ആ​ണ് പി​ടി​യി​ലാ​യ​ത്. ട്യൂ​ഷ​ൻ എ​ടു​ക്കാ​നെ​ന്ന വ്യാ​ജേ​നെ കു​ട്ടി​ക​ളെ വി​ളി​ച്ചു​വ​രു​ത്തി ലൈം​ഗി​കാ​തി​ക്ര​മം കാ​ണി​ച്ചു​വെ​ന്ന പ​രാ​തി​ക​ളെ തു​ട​ർ​ന്നാ​ണ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​നു​ശേ​ഷം ഇ​യാ​ൾ ഒ​ളി​വി​ൽ പോ​യി​രു​ന്നു. പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക ടീം ​ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ​ക്ക് ഒ​ളി​വി​ൽ ക​ഴി​യാ​ൻ സ​ഹാ​യം ചെ​യ്ത​വ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് എ​സ്പി കാ​ര്‍​ത്തി​ക് അ​റി​യി​ച്ചു.