ഉന്നതവിജയം നേടിയവരെ ആദരിച്ചു
Friday, September 24, 2021 11:30 PM IST
അ​ങ്ക​മാ​ലി: ക​റു​കു​റ്റി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ സ​ഹ​കാ​രി​ക​ളു​ടെ മ​ക്ക​ളി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​ര​സ്കാ​രങ്ങൾ ന​ൽ​കി. ഹെ​ഡ് ഓ​ഫീ​സി​ലും ബ്രാ​ഞ്ചു​ക​ളി​ലു​മാ​യി മൂ​ന്ന് കേ​ന്ദ്ര​ങ്ങ​ളി​ൽ വ​ച്ച് തൊ​ണ്ണൂ​റ്റി​യൊ​ൻ​പ​ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് പു​ര​സ്കാ​രം ന​ൽ​കി​യ​ത്.
പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ മാ​ർ​ക്കും വാ​ങ്ങി​യ ല​ക്ഷ്മി അ​നി​ൽ​കു​മാ​റി​ന് പു​ര​സ്കാ​രം ന​ൽ​കി ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് സ്റ്റീ​ഫ​ൻ കോ​യി​ക്ക​ര പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ണി മൈ​പ്പാ​ൻ അ​ധ്യ​ക്ഷ​നാ​യി. സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ അം​ഗം കെ.​കെ. ഗോ​പി, ബാ​ങ്ക് സെ​ക്ര​ട്ട​റി ധ​ന്യ ദി​നേ​ശ്, ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളാ​യ കെ.​കെ. മു​ര​ളി, ടോ​ണി പ​റ​പ്പി​ള്ളി, സി.​ആ​ർ. ഷ​ൺ​മു​ഖ​ൻ, രാ​ജ​ൻ പേ​രാ​ട്ട്, പ്ര​കാ​ശ് പാ​ലാ​ട്ടി, സാ​ജു എ​ട​ശേ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു.