ചേ​രാ​ന​ല്ലൂ​ർ മ​ങ്കു​ഴി പ്ര​ദേ​ശ​ത്ത് കൃ​ഷി​നാ​ശം
Monday, October 18, 2021 11:49 PM IST
ചേ​രാ​ന​ല്ലൂ​ർ: ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി ഉ​ണ്ടാ​യ ക​ന​ത്ത മ​ഴ​യും വെ​ള്ള​ക്കെ​ട്ടും മൂ​ലം കൂ​വ​പ്പ​ടി പ​ഞ്ചാ​യ​ത്തി​ലെ ചേ​രാ​ന​ല്ലൂ​ർ, മ​ങ്കു​ഴി, തോ​ട്ടു​വ പ്ര​ദേ​ശ​ങ്ങ​ളി​ൽ നെ​ല്ല്, ക​പ്പ, ജാ​തി, വാ​ഴ തു​ട​ങ്ങി​യ കാ​ർ​ഷി​ക​വി​ള​ക​ൾ​ക്ക് നാ​ശം നേ​രി​ട്ടു.
വി​ള​വെ​ടു​പ്പി​നു പാ​ക​മാ​യ നെ​ൽ​ക്കൃ​ഷി വെ​ള്ള​ക്കെ​ട്ട് മൂ​ലം ചീ​ഞ്ഞ് ന​ശി​ക്കു​ക​യും വി​ള​വെ​ടു​ത്ത നെ​ൽ​പ്പാ​ട​ങ്ങ​ളി​ൽ ന​ട്ട ഞാ​റു​ക​ൾ ചീ​ഞ്ഞ് ന​ശി​ക്കു​ക​യും​ ചെ​യ്തു. ചേ​രാ​ന​ല്ലൂ​ർ മ​ങ്കു​ഴി പ്ര​ദേ​ശ​ങ്ങ​ളി​ലെ ബ്ളാ​യി, മൊ​ളേ​രി, കു​നീ​ട്, ചാ​ല്, പു​തു​ശേ​രി, ആ​റ്റി​ലി, എ​ട​പ്പ​ന, കാ​രേ​ലി, ക​ണ്ണം വേ​ലി, കൊ​ടും​ങ്ങൂ​ട്, അ​ത്തേ​രി, മ​ങ്കു​ഴി പാ​ടം, മ​ണി​ക​ണ്ഠ​ൻ ചാ​ൽ തു​ട​ങ്ങി​യ ഏ​താ​ണ്ട് ഇ​രു​ന്നൂ​റ് ഏ​ക്ക​റോ​ളം വ​രു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ നെ​ൽക്കൃ​ഷി​യാ​ണ് വെ​ള്ള​ക്കെ​ട്ടുമൂ​ലം നാ​ശം നേ​രി​ട്ട​ത്.