കൂ​റു​മാ​റ്റം: എം.​എ​ച്ച്.​എം. അ​ഷ​റ​ഫി​നെ​തി​രേ എ​ല്‍​ഡി​എ​ഫ് പ​രാ​തി ന​ല്കി
Thursday, October 21, 2021 12:01 AM IST
കൊ​ച്ചി: കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍ ന​ഗ​രാ​സൂ​ത്ര​ണ സ​മി​തി ചെ​യ​ര്‍​മാ​നെ​തി​രേ യു​ഡി​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ​പ്ര​മേ​യ​ത്തെ അ​നു​കൂ​ലി​ച്ച് വോ​ട്ടു ചെ​യ്ത കൗ​ണ്‍​സി​ല​ര്‍ എം.​എ​ച്ച്.​എം. അ​ഷ​റ​ഫി​നെ​തി​രേ കൂ​റു​മാ​റ്റ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് എ​ല്‍​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നു പ​രാ​തി ന​ല്കി. കൊ​ച്ച​ങ്ങാ​ടി ആ​റാം ഡി​വി​ഷ​നി​ല്‍​നി​ന്ന് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ല്‍​സ​രി​ച്ചു ജ​യി​ച്ച അ​ഷ​റ​ഫ് പി​ന്നീ​ട് എ​ല്‍​ഡി​എ​ഫ് വി​ട്ട് യു​ഡി​എ​ഫി​നൊ​പ്പം ചേ​രു​ക​യാ​യി​രു​ന്നു. നേ​ര​ത്തെ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രെ തെ​ര​ഞ്ഞെ​ടു​ത്ത​പ്പോ​ള്‍ പ​ര​സ്യ​മാ​യി അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചി​രു​ന്ന അ​ഷ​റ​ഫ് മാ​സ​ങ്ങ​ള്‍​ക്കു​മു​മ്പ് എ​ല്‍​ഡി​എ​ഫ് വി​ട്ടി​രു​ന്നു​വെ​ങ്കി​ലും അ​ടു​ത്ത​യി​ടെ​യാ​ണ് യു​ഡി​എ​ഫി​ലേ​ക്ക് ചേ​ക്കേ​റി​യ​ത്.
ഇ​തോ​ടെ ന​ഗ​രാ​സൂ​ത്ര​ണ സ​മി​തി​യി​ല്‍ എ​ല്‍​ഡി​എ​ഫി​ന് ഭൂ​രി​പ​ക്ഷം ന​ഷ്ട​മാ​വു​ക​യും സ​മി​തി അ​ധ്യ​ക്ഷ​ന്‍ സ​നി​ല്‍​മോ​നെ​തി​രെ യു​ഡി​എ​ഫ് അ​വി​ശ്വാ​സ​പ്ര​മേ​യ​ത്തി​നു നോ​ട്ടീ​സ് ന​ല്കു​ക​യു​മാ​യി​രു​ന്നു. അ​ഷ​റ​ഫി​ന്‍റെ പി​ന്തു​ണ​യോ​ടെ അ​വി​ശ്വാ​സം പാ​സാ​വു​ക​യും ന​ഗ​രാ​സൂ​ത്ര​ണ സ​മി​തി എ​ല്‍​ഡി​എ​ഫി​ന് ന​ഷ്ട​മാ​വു​ക​യും ചെ​യ്തു. സ​മി​തി അ​ധ്യ​ക്ഷ​സ്ഥാ​നം അ​ഷ​റ​ഫി​നു ന​ല്കാ​മെ​ന്ന ഉ​റ​പ്പി​ന്‍​മേ​ലാ​ണ് അ​ദ്ദേ​ഹം യു​ഡി​എ​ഫി​ലേ​ക്കു വ​ന്ന​ത്. എ​ല്‍​ഡി​എ​ഫ് പ​രാ​തി​പ്ര​കാ​രം ഇ​ല​ക്ഷ​ന്‍ ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി​യു​ണ്ടാ​യാ​ല്‍ അ​ഷ​റ​ഫി​ന്‍റെ മോ​ഹ​ങ്ങ​ള്‍​ക്കു തി​രി​ച്ച​ടി​യാ​കും.