മറ്റൂരിലെ കൊ​ല​പാതക ശ്ര​മം: ഒ​രാ​ൾ പി​ടി​യി​ൽ
Wednesday, December 1, 2021 12:04 AM IST
കാ​ല​ടി: മ​റ്റൂ​ർ കു​റ്റി​ല​ക്ക​ര​യി​ൽ യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​രാ​ൾ​കൂ​ടി പി​ടി​യി​ൽ. മ​റ്റൂ​ർ പി​രാ​രൂ​ർ പ​റ​യി​ട​ത്ത് ലാ​ലു (36) ആ​ണ് കാ​ല​ടി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട എ​ഴു പേ​രെ നേ​ര​ത്തെ പി​ടി​കൂ​ടി​യി​രു​ന്നു. വേ​ഗ​ത്തി​ൽ സ്കൂ​ട്ട​റോ​ടി​ച്ചെ​ന്ന് പ​റ​ഞ്ഞ് കു​റ്റി​ല​ക്ക​ര സ്വ​ദേ​ശി റോ​മി​യോ​യെ​യും സു​ഹൃ​ത്ത് ജ​രാ​ൾ​ഡി​നെ​യും ഇ​വ​ർ ത​ട​ഞ്ഞു നി​ർ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. റോ​മി​യോ​ക്ക് ക​ഴു​ത്തി​ന് പി​ന്നി​ൽ ആ​ഴ​ത്തി​ൽ കു​ത്തേ​റ്റു. സം​ഭ​വ​ത്തി​നു ശേ​ഷം മൂ​ന്നു സ്കൂ​ട്ട​റു​ക​ളി​ലാ​യി ര​ക്ഷ​പ്പെ​ട്ട​വ​രി​ൽ ഒ​രാ​ളാ​ണ് ഇ​പ്പോ​ൾ പി​ടി​യി​ലാ​യ ലാ​ലു. നെ​ടു​ന്പാ​ശേ​രി, കാ​ല​ടി, അ​ങ്ക​മാ​ലി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി നി​ര​വ​ധി കേ​സു​ക​ൾ ഇ​യാ​ൾ​ക്കെ​തി​രേ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ഇ​ൻ​സ്പെ​ക്ട​ർ ബി.​സ​ന്തോ​ഷ്, ബി.​വി​പി​ൻ, സാ​ബു പീ​റ്റ​ർ, പി.​ജെ.​ജോ​യി, ജോ​ഷി തോ​മ​സ്, അ​ബ്ദു​ൾ സ​ത്താ​ർ, അ​നി​ൽ​കു​മാ​ർ, ഇ​ഗ്നേ​ഷ്യ​സ്, പ്രി​ൻ​സ്, സി​ദ്ദി​ഖ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ള​ള​ത്. കോ​ട​തി​യി​ൽ ഹ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.