മെ​ഷി​ന​റി എ​ക്സ്പോ നാ​ളെ സ​മാ​പി​ക്കും
Wednesday, January 26, 2022 12:17 AM IST
കൊ​ച്ചി: സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വ്യ​വ​സാ​യ വാ​ണി​ജ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ലൂ​ര്‍ അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യം ഗ്രൗ​ണ്ടി​ല്‍ ന​ട​ക്കു​ന്ന വ്യ​വ​സാ​യ യ​ന്ത്ര പ്ര​ദ​ര്‍​ശ​നം "മെ​ഷ​ന​റി എ​ക്സ്പോ 2022' നാ​ളെ സ​മാ​പി​ക്കും. സം​രം​ഭ​ക​ര്‍​ക്കും സം​രം​ഭ​ങ്ങ​ള്‍ ആ​രം​ഭി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍​ക്കും നൂ​ത​ന യ​ന്ത്ര​ങ്ങ​ള്‍ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന മെ​ഷി​ന​റി എ​ക്സ്പോ നി​ര​വ​ധി​പ്പേ​രാ​ണ് ഇ​തി​നോ​ട​കം സ​ന്ദ​ര്‍​ശി​ച്ച​ത്.

കേ​ര​ള​ത്തി​ന് പു​റ​മേ ത​മി​ഴ്നാ​ട്, ക​ര്‍​ണാ​ട​ക എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്ന് എ​ത്തി​ച്ച മെ​ഷി​ന​റി​ക​ള​ട​ക്കം 140ഓ​ളം സ്റ്റാ​ളു​ക​ള്‍ എ​ക്സ്പോ​യി​ലു​ണ്ട്. കാ​ര്‍​ഷി​ക-​ഭ​ക്ഷ്യ വി​പ​ണ​ന രം​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കൂ​ടു​ത​ല്‍ സ്റ്റാ​ളു​ക​ള്‍. 23 എ​ക്സി​ബി​റ്റേ​ഴ്സ് ഈ ​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നൂ​ത​ന ഉ​പ​ക​ര​ണ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. ആ​ധു​നി​ക അ​ടു​ക്ക​ള മു​ത​ല്‍ നി​മി​ഷ​നേ​രം​കൊ​ണ്ട് ഭ​ക്ഷ​ണ​പ​ദാ​ര്‍​ഥ​ങ്ങ​ള്‍ പാ​യ്ക്ക​റ്റു​ക​ളി​ലാ​ക്കു​ന്ന യ​ന്ത്ര​ങ്ങ​ള്‍ വ​രെ സം​രം​ഭ​ക​രെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്നു.