കോ​ട്ട​പ്പാ​റ വന മേ​ഖ​ല​യി​ലെ കൊ​ന്പ​നെ തു​ര​ത്താൻ ന​ട​പ​ടി​യാ​കു​ന്നു
Friday, May 6, 2022 12:35 AM IST
കോ​ത​മം​ഗ​ലം: കോ​ട്ട​പ്പാ​റ വ​ന​മേ​ഖ​ല​യി​ൽ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ന്ന കൊ​ന്പ​നെ കു​ങ്കി​യാ​ന​ക​ളെ ഉ​പ​യോ​ഗി​ച്ച് തു​ര​ത്തു​ന്ന​തി​നും വ​നാ​തി​ർ​ത്തി​യി​ലെ അ​ക്വേ​ഷ്യ മ​ര​ങ്ങ​ൾ മു​റി​ക്കു​ന്ന​തി​നും ന​ട​പ​ടി​യാ​കു​ന്നു. കോ​ട്ട​പ്പാ​റ വ​നാ​തി​ർ​ത്തി​യി​ലെ വാ​വേ​ലി, വേ​ട്ടാ​ന്പാ​റ, പ്ലാ​മു​ടി, കു​ള​ങ്ങാ​ട്ടു​കു​ഴി പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലെ​ത്തി ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​ത് ഒ​രു കൊ​ന്പ​നാ​ന​യാ​ണെ​ന്ന് നേ​ര​ത്തെ​ത​ന്നെ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ​യും മ​നു​ഷ്യ​രെ​യു​മെ​ല്ലാം ഈ ​കൊ​ന്പ​ൻ ആ​ക്ര​മി​ക്കാ​റു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ക്ര​മി​യാ​യ ആ​ന​യെ ഉ​ൾ​വ​ന​ത്തി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്ന​ത്. ഇ​ക്കാ​ര്യം പ​രി​ശോ​ധി​ക്കാ​മെ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രും സ​മ്മ​തി​ച്ചി​രു​ന്നു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ലി​സി ജോ​സ​ഫ് ഇ​ത് സം​ബ​ന്ധി​ച്ച് പ​രാ​തി​ക്ക് ഡി​എ​ഫ്ഒ ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൽ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഇ​തി​നാ​യി ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​ർ​ക്ക് അ​പേ​ഷ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ഡി​എ​ഫ്ഒ അ​റി​യി​ച്ചു. ഉ​ന്ന​ത വ​ന​പാ​ല​ക​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തും. വാ​വേ​ലി, വേ​ട്ടാ​ന്പാ​റ, കു​ള​ങ്ങാ​ട്ടു​കു​ഴി എ​ന്നി​വി​ട​ങ്ങ​ളി​ൽ ജ​ന​വാ​സ​മേ​ഖ​ല​യ്ക്കും റോ​ഡി​നും 30 മീ​റ്റ​ർ പ​രി​ധി​യി​ൽ നി​ൽ​ക്കു​ന്ന അ​ക്വേ​ഷ്യാ മ​ര​ങ്ങ​ൾ മു​റി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ഡി​എ​ഫ്ഒ അ​റി​യി​ച്ചു.