തദ്ദേശ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്
Tuesday, May 17, 2022 12:14 AM IST
കൊ​ച്ചി: ജി​ല്ല​യി​ൽ ആ​റ് ത​ദ്ദേ​ശ സ്വ​യം​ഭ​ര‍​ണ സ്ഥാ​പ​ന വാ​ർ​ഡു​ക​ളി​ലേ​ക്ക് ഇ​ന്ന് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. കൊ​ച്ചി കോ​ർ​പ​റേ​ഷ​നി​ലെ എ​റ​ണാ​കു​ളം സൗ​ത്ത്, തൃ​പ്പൂ​ണി​ത്ത​റ ന​ഗ​ര​സ​ഭ​യി​ലെ പി​ഷാ​രി​കോ​വി​ൽ, ഇ​ള​മ​ന​ത്തോ​പ്പ്, കു​ന്ന​ത്തു​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വെ​മ്പി​ള്ളി, വാ​ര​പ്പെ​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മൈ​ലൂ​ർ, നെ​ടു​മ്പാ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​ത്താ​ണി ടൗ​ൺ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ജി​ല്ല​യി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ഇ​തി​ൽ മൂ​ന്നെ​ണ്ണം യു​ഡി​എ​ഫി​ന്‍റെ സി​റ്റിം​ഗ് വാ​ർ​ഡു​ക​ളാ​ണ്. ര​ണ്ടെ​ണ്ണം എ​ൽ​ഡി​എ​ഫി​ന്‍റെ​യും ഒ​രെ​ണ്ണം എ​ൻ​ഡി​എ​യു​ടെ​യും സി​റ്റിം​ഗ് വാ​ർ​ഡു​ക​ളും.
രാ​വി​ലെ ഏ​ഴ് മു​ത​ൽ വൈ​കി​ട്ട് ആ​റ് വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്. വോ​ട്ടെ​ണ്ണ​ൽ നാ​ളെ രാ​വി​ലെ‌ 10ന് ​ആ​രം​ഭി​ക്കും.
കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍ എ​റ​ണാ​കു​ളം സൗ​ത്ത് (62) ഡി​വി​ഷ​നി​ലേ​ക്ക് ത്രി​കോ​ണ​മ​ല്‍​സ​ര​മാ​ണ് ന​ട​ക്കു​ന്ന​ത്. എ​ന്‍​ഡി​എ​യു​ടെ സി​റ്റിം​ഗ് സീ​റ്റാ​ണി​ത്. ക​ഴി​ഞ്ഞ​ത​വ​ണ യു​ഡി​എ​ഫി​ല്‍​നി​ന്ന് സീ​റ്റ് എ​ന്‍​ഡി​എ പി​ടി​ച്ചെ​ടു​ത്ത​പ്പോ​ള്‍ എ​ല്‍​ഡി​എ​ഫ് മൂ​ന്നാം സ്ഥാ​ന​ത്താ​യി​രു​ന്നു. എ​ന്‍​ഡി​എ മ​ഹി​ളാ മോ​ര്‍​ച്ച ദേ​ശീ​യ സെ​ക്ര​ട്ട​റി പ​ത്മ​ജ എ​സ്. മേ​നോ​നെ മ​ല്‍​സ​രി​പ്പി​ക്കു​മ്പോ​ള്‍ അ​നി​ത വാ​ര്യ​ർ (എ​ന്‍​വ​യ​ണ്‍​മെ​ന്‍റ​ല്‍ എ​ന്‍​ജി​നി​യ​ര്‍, കൊ​ച്ചി സ്മാ​ര്‍​ട്ട് മി​ഷ​ന്‍ ലി​മി​റ്റ​ഡ്) ആ​ണ് കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി. എ​ല്‍​ഡി​എ​ഫ് സ്വ​ത​ന്ത്ര​യാ​യി മു​ന്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക എ​സ്. അ​ശ്വ​തി ജ​ന​വി​ധി തേ​ടു​ന്നു. എ​ന്‍​ഡി​എ കൗ​ണ്‍​സി​ല​ര്‍ മി​നി ആ​ര്‍. മേ​നോ​ന്‍ അ​ന്ത​രി​ച്ച ഒ​ഴി​വി​ലാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്.
തൃ​പ്പൂ​ണി​ത്തു​റ: തൃ​പ്പൂ​ണി​ത്തു​റ ന​ഗ​ര​സ​ഭ​യി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന 11-ാം വാ​ര്‍​ഡാ​യ ഇ​ള​മ​ന​ത്തോ​പ്പും 46-ാം വാ​ര്‍​ഡാ​യ പി​ഷാ​രി​ക്കോ​വി​ലും എ​ല്‍​ഡി​എ​ഫി​ന്‍റെ സി​റ്റിം​ഗ് വാ​ര്‍​ഡു​ക​ളാ​ണ്. ര​ണ്ടി​ട​ത്തും കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ നി​ര്യാ​ണ​ത്തെ തു​ട​ര്‍​ന്നാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്. 11-ാം വാ​ര്‍​ഡി​ല്‍ ഷി​ബു മ​ല​യി​ല്‍ (യു​ഡി​എ​ഫ്), ഇ.​ടി. പ്ര​ദീ​ഷ് (എ​ല്‍​ഡി​എ​ഫ്), വ​ള്ളി ര​വി (എ​ന്‍​ഡി​എ) എ​ന്നി​വ​രാ​ണ് മ​ല്‍​സ​ര​രം​ഗ​ത്ത്. 46-ാം വാ​ര്‍​ഡി​ല്‍ ശോ​ഭ​ന ത​മ്പി (യു​ഡി​എ​ഫ്), സം​ഗീ​ത സു​മേ​ഷ് (എ​ല്‍​ഡി​എ​ഫ്), ര​തി രാ​ജു (എ​ന്‍​ഡി​എ) എ​ന്നി​വ​ർ ജ​ന​വി​ധി തേ​ടു​ന്നു.
നെ​ടു​മ്പാ​ശേ​രി: യു​ഡി​എ​ഫി​നും എ​ല്‍​ഡി​എ​ഫി​നും ഒ​മ്പ​ത് അം​ഗ​ങ്ങ​ള്‍ വീ​ത​മു​ള്ള നെ​ടു​മ്പാ​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ പ​തി​നേ​ഴാം വാ​ര്‍​ഡി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം നി​ര്‍​ണാ​യ​ക​മാ​ണ്. കോ​ണ്‍​ഗ്ര​സ് അം​ഗം പി.​വൈ. വ​ര്‍​ഗീ​സ് രാ​ജി​വ​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് വ​ഴി​യൊ​രു​ങ്ങി​യ​ത്. ഡോ. ​എം.​പി. ആ​ന്‍റ​ണി (സി​പി​എം), ജോ​ബി നെ​ല്‍​ക്ക​ര (കോ​ണ്‍​ഗ്ര​സ്), ജോ​ഷി പൗ​ലോ​സ് (ബി​ജെ​പി) എ​ന്നി​വ​രാ​ണ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍. റി​ബ​ലാ​യി മ​ത്സ​രി​ച്ചു ജ​യി​ച്ച പി.​വി. കു​ഞ്ഞി​നെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​ക്കി യു​ഡി​എ​ഫ് ആ​ണ് പ​ഞ്ചാ​യ​ത്ത് ഭ​രി​ക്കു​ന്ന​ത്.
കോ​ത​മം​ഗ​ലം: യു​ഡി​എ​ഫ് ഭ​രി​ക്കു​ന്ന വാ​ര​പ്പെ​ട്ടി പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ര്‍​ഡാ​യ മൈ​ലൂ​രി​ല്‍ യു​ഡി​എ​ഫും എ​ല്‍​ഡി​എ​ഫും ത​മ്മി​ൽ നേ​ര്‍​ക്കു​നേ​ര്‍ പോ​രാ​ട്ട​മാ​ണ്.എ​ന്‍​ഡി​എ​യ്ക്കു സ്ഥാ​നാ​ര്‍​ഥി​യി​ല്ല.
യു​ഡി​എ​ഫ് മെ​മ്പ​റാ​യി​രു​ന്ന നൂ​റു​ദ്ദീ​ന്‍റെ മ​ര​ണ​ത്തെ​തു​ട​ര്‍​ന്നാ​ണ്ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​ന്ന​ത്. യു​ഡി​എ​ഫി​നു​വേ​ണ്ടി കെ.​കെ. ഹു​സൈ​നും എ​ല്‍​ഡി​എ​ഫി​നു​വേ​ണ്ടി ഷി​ബു വ​ര്‍​ക്കി​യു​മാ​ണ് മ​ല്‍​സ​ര​രം​ഗ​ത്ത്.
കി​ഴ​ക്ക​മ്പ​ലം: കു​ന്ന​ത്തു​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ വെ​മ്പി​ള്ളി 11ാം വാ​ർ​ഡി​ൽ കോ​ൺ​ഗ്ര​സി​ലെ ജോ​സ് ജോ​ർ​ജ് അ​ന്ത​രി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്. ച​തു​ഷ്കോ​ണ മ​ത്സ​ര​മാ​ണ് ന​ട​ക്കു​ന്ന​ത്.
യു​ഡി​എ​ഫി​നാ​യി സി.​പി. ജോ​ർ​ജും എ​ൽ​ഡി​എ​ഫി​നാ​യി എ​ൻ.​ഒ. ബാ​ബു​വും ട്വ​ന്‍റി 20ക്കാ​യി എ​ൽ​ദോ പോ​ളും എ​ൻ​ഡി​എ​യ്ക്കാ​യി പ്ര​ദീ​പ് പു​ളി​മൂ​ട്ടി​ലും ജ​ന​വി​ധി തേ​ടു​ന്നു.