പ്ര​തി​ഷേ​ധ മാ​ർ​ച്ച് നടത്തി
Friday, May 20, 2022 12:20 AM IST
കാ​ഞ്ഞൂ​ർ: കാ​ഞ്ഞൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് സിപിഎം പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ച്ചു. ടെ​ൻ​ഡ​ർ ന​ട​പ​ടി​യി​ലെ ക്ര​മ​ക്കേ​ട് ചോ​ദ്യം ചെ​യ്ത മു​ൻ പ​ഞ്ചാ​യ​ത്തം​ഗം പി. ​അ​ശോ​ക​നെ കാ​ഞ്ഞൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ചു​വെ​ന്നാ​രോ​പി​ച്ച് സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലായിരുന്നു മാർച്ച്.
ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ.​പി. ബി​നോ​യ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​ജി. ഗോ​പി​നാ​ഥ്, അ​ങ്ക​മാ​ലി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ആ​ൻ​സി ജി​ജോ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ച​ന്ദ്ര​വ​തി രാ​ജ​ൻ, പി.​ആ​ർ. വി​ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ഞ്ചാ​ത്തി​ലെ മൂ​ന്ന് തോ​ടു​ക​ളി​ലെ എ​ക്ക​ൽ നീ​ക്കം ചെ​യ്യാ​ൻ അ​ഞ്ചു​കോ​ടി രൂ​പ​യ്ക്ക് ക​ഴി​ഞ്ഞ ദി​വ​സം പ​ഞ്ചാ​യ​ത്ത് ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചി​രു​ന്നു. ഈ ​ടെ​ൻ​ഡ​ർ ന​ട​പ​ടി​യാ​ണ് പി. ​അ​ശോ​ക​ൻ ചോ​ദ്യം ചെ​യ്ത​ത്.