വൈ​പ്പി​നി​ല്‍ 4.17 കോ​ടി​യു​ടെ 17 പ​ദ്ധ​തി​ക​ള്‍​ക്ക് അ​നു​മ​തി
Monday, June 20, 2022 12:28 AM IST
വൈ​പ്പി​ന്‍: വൈ​പ്പി​ൻ മ​ണ്ഡ​ല​ത്തി​ല്‍ റോ​ഡു​ക​ള്‍, ക​ലു​ങ്കു​ക​ള്‍, ഡ്രെ​യി​നേ​ജ്, സ്‌​കൂ​ള്‍ കെ​ട്ടി​ടം എ​ന്നി​വ​യു​ള്‍​പ്പെ​ടെ 17 പ​ദ്ധ​തി​ക​ള്‍​ക്ക് 4.17 കോ​ടി രൂ​പ​യു​ടെ അ​നു​മ​തി ല​ഭി​ച്ച​താ​യി കെ.​എ​ന്‍. ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ അ​റി​യി​ച്ചു.
ഞാ​റ​ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ 98 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പാ​കു​ക. എ​ള​ങ്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ല്‍ മൊ​ത്തം 1.45 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ള്‍​ക്ക് അ​നു​മ​തി ല​ഭി​ച്ചു. കു​ഴു​പ്പി​ള്ളി പ​ഞ്ചാ​യ​ത്തി​ല്‍ 71 ല​ക്ഷം രൂ​പ​യു​ടെ പ്ര​വൃ​ത്തി​ക​ള്‍ ന​ട​ക്കും.
നാ​യ​ര​മ്പ​ലം പ​ഞ്ചാ​യ​ത്തി​ല്‍ 59.25 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കും. എ​ട​വ​ന​ക്കാ​ട് പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ര്‍​ഡി​ലെ കോ​ലോ​ത്ത​ട​ത്ത് ലി​ങ്ക് റോ​ഡ് ടാ​റിം​ഗി​ന് 25 ല​ക്ഷ​വും ക​ട​മ​ക്കു​ടി പ​ഞ്ചാ​യ​ത്തി​ല്‍ ഒ​മ്പ​താം വാ​ര്‍​ഡി​ലെ ഇ​എം​എ​സ് റോ​ഡി​നു 18 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ക്കാ​നും അ​നു​മ​തി​യാ​യി​ട്ടു​ണ്ട്.