ക​ഥാ സ​മാ​ഹ​രം പ്ര​കാ​ശ​നം നാ​ളെ
Friday, September 23, 2022 11:37 PM IST
മൂ​വാ​റ്റു​പു​ഴ: മു​തി​ർ​ന്ന ഗ്ര​ന്ഥ​ശാ​ല പ്ര​വ​ർ​ത്ത​ക​നും റി​ട്ട. പ്ര​ധാ​നാ​ധ്യാ​പ​ക​നു​മാ​യ എം.​കെ. ഭാ​സ്ക​ര​ൻ ര​ചി​ച്ച വി​ധു​ര വി​ലാ​പം എ​ന്ന ക​ഥാ സ​മാ​ഹ​ര​ത്തി​ന്‍റെ പ്ര​കാ​ശ​നം പ​ണ്ട​പ്പി​ള്ളി നാ​ഷ​ണ​ൽ ലൈ​ബ്ര​റി ഹാ​ളി​ൽ നാ​ളെ വൈ​കു​ന്നേ​രം 3.30ന് ​റി​ട്ട. ഹൈ​സ്ക്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ പി.​സി. ജോ​ണി നി​ർ​വ​ഹി​ക്കും. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി സി.​കെ. ഉ​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
മൂ​വാ​റ്റു​പു​ഴ എ​സി​എ​ൻ ബി​എ​ഡ് കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പ​ൽ എ.​പി. രാ​ഘ​വ​ൻ, ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് ടോ​മി വ​ള്ള​മ​റ്റം, സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ അം​ഗം ജോ​സ് ക​രി​ന്പ​ന, റി​ട്ട ഹൈ​സ്ക്കൂ​ൾ അ​ധ്യാ​പ​ക​ൻ കെ.​ഡി. ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

ജി​ല്ലാ കാ​രം​സ്
ചാ​മ്പ്യ​ന്‍​ഷി​പ്പ്

കൊ​ച്ചി: എ​റ​ണാ​കു​ളം വൈ​എം​സി​എ ക​ട​വ​ന്ത്ര ബ്രാ​ഞ്ചും എ​റ​ണാ​കു​ളം കാ​രം​സ് അ​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ലാ കാ​രം​സ് ചാ​മ്പ്യ​ന്‍​ഷി​പ്പ് ഇ​ന്നും നാ​ളെ​യു​മാ​യി വൈ​എം​സി​എ ക​ട​വ​ന്ത്ര ബ്രാ​ഞ്ചി​ല്‍ ന​ട​ക്കും.
രാ​വി​ലെ 10.30ന് ​എ​റ​ണാ​കു​ളം വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് അ​ല​ക്‌​സാ​ണ്ട​ര്‍ എം. ​ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. നാ​ളെ ന​ട​ക്കു​ന്ന സ​മാ​പ​ന ച​ട​ങ്ങി​ല്‍ ഒ​ളി​മ്പ്യ​ന്‍ സി​നി ജോ​സ് മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.
മ​ലേ​ഷ്യ​യി​ല്‍ ന​ട​ക്കു​ന്ന എ​ട്ടാ​മ​ത് കാ​രം​സ് വേ​ള്‍​ഡ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന ഇ​ന്ത്യ​ന്‍ ടീ​മും സ​മാ​പ​ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.