കോതമംഗലം: ആഗോള സർവമത തീർഥാടന കേന്ദ്രമായ കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവായുടെ 337-ാമത് ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് (കന്നി 20 പെരുന്നാൾ) പരിശുദ്ധ ബാവ ഭാരതത്തിൽ കപ്പലിറങ്ങിയ കണ്ണൂർ ജില്ലയിലെ തലശേരിയിൽനിന്നു കോതമംഗലത്തേക്ക് നടത്തിയ പതാക പ്രയാണത്തിന് കോതമംഗലത്ത് സ്വീകരണം നൽകി.
തങ്കളം ജംഗ്ഷനിൽ നൽകിയ സ്വീകരണത്തിൽ ആന്റണി ജോണ് എംഎൽഎ, നഗരസഭാംഗങ്ങളായ എ.ജി. ജോർജ്, കെ.എ. നൗഷാദ്, പ്രവാസി അഷറഫ്, തലശേരി പള്ളി വികാരി ഫാ. ഷിജോ താന്നിയംകട്ടയിൽ, ഫാ. വികാസ് വടക്കൻ, ചെറിയ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ, സഹവികാരിമാരായ ഫാ. ജോസ് ചെത്ത്കുടി, ഫാ. എലിയാസ് പൂമറ്റത്തിൽ, ഫാ. ബിജോ കാവട്ട്, ഫാ. ബേസിൽ ഇട്ടിയാനിക്കൽ, ഫാ. വികാസ് വടക്കൻ, ട്രസ്റ്റിമാരായ സി.ഐ. ബേബി, ബിനോയ് മണ്ണൻചേരിൽ, ജോമോൻ പാലക്കാടൻ, പി.വി. പൗലോസ്, ബേബി ആഞ്ഞിലിവേലിൽ, മാനേജിംഗ് കമ്മിറ്റിയംഗങ്ങൾ, ഭക്ത സംഘടന പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
ജാഥ ക്യാപ്റ്റൻ ഫാ. ഷിജോ താന്നിയംകാട്ടയിലിനെ ആന്റണി ജോണ് എംഎൽഎ ഹാരാർപ്പണം ചെയ്തു സ്വീകരിച്ചു. പള്ളിവാസലിൽനിന്ന് ഇന്ന് രാവിലെ ആരംഭിക്കുന്ന ചായചിത്ര പ്രയാണം വൈകുന്നേരം അഞ്ചിന് കോതമംഗലത്ത് എത്തിച്ചേരും.