ക​ട​ക​ൾ​ക്ക് നേ​രെ അ​ക്ര​മം ന​ട​ത്തി​യ പ്ര​തി​ക​ൾ പി​ടി​യി​ൽ
Friday, September 23, 2022 11:37 PM IST
മൂ​വാ​റ്റു​പു​ഴ: മു​ള​വൂ​ർ ചി​റ​പ്പ​ടി ഭാ​ഗ​ത്ത്‌ പ​ല​ച​ര​ക്ക് ക​ട​ക്ക് നേ​രെ​യും ബേ​ക്ക​റി​ക്ക് നേ​രെ​യും അ​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. ഈ​രാ​റ്റു​പേ​ട്ട ഭാ​ഗ​ത്തു​നി​ന്ന് ഇ​പ്പോ​ൾ മു​ള​വൂ​ർ വി​ല്ലേ​ജ് പ​ള്ളി​പ്പ​ടി ഭാ​ഗ​ത്ത്‌ ല​ക്ഷം വീ​ട് കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന പു​തു​പ​റ​മ്പി​ൽ അ​ന​സ് മു​ഹ​മ്മ​ദ്‌(38), മു​ള​വൂ​ർ പ​ള്ളി​പ്പ​ടി പ​റ​മ​റ്റ​ത്തി​ൽ റ​ഹിം ഹ​സ​ൻ(40) എ​ന്നി​വ​രെ​യാ​ണ് മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ കെ.​എ​ൻ. രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.
പ്ര​തി​ക​ൾ സ്കൂ​ട്ട​റി​ൽ ബി​യ​ർ ബോ​ട്ടി​ൽ, ക​ല്ലു​ക​ൾ എ​ന്നി​വ എ​റി​യാ​നാ​യി ക​രു​തി​യി​രു​ന്നു. അ​ക്ര​മം ന​ട​ത്തി​യ സം​ഘ​ത്തി​ലെ മ​റ്റു പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം വ്യാ​പി​ച്ചി​ട്ടു​ണ്ട്.
പോ​ലീ​സ് സം​ഘ​ത്തി​ൽ എ​സ്ഐ സി.​പി. ബ​ഷീ​ർ, ശ​ശി, സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ കെ.​എ. അ​ന​സ്, എ​ൻ.​എം. സി​ദ്ദി​ഖ്, ബി​ബി​ൽ മോ​ഹ​ൻ, മു​ഹ​മ്മ​ദ്‌ റാ​ഫി എ​ന്നി​വ​ർ ഉ​ണ്ടാ​യി​രു​ന്നു. പ്ര​തി​ക​ളെ വൈ​ദ്യ പ​രി​ശോ​ധ​ന​യ്‌​ക്ക് ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.