തെ​രു​വു​നാ​യ ആ​ക്ര​മ​ണം: 90 കോ​ഴി​ക​ളെ കൊ​ന്നു
Friday, September 23, 2022 11:37 PM IST
പി​റ​വം: ന​ഗ​ര​സ​ഭ​യി​ലെ ക​ല്ലു​മാ​രി, മാ​മ​ല​ക്ക​വ​ല ഭാ​ഗ​ങ്ങ​ളി​ൽ വീ​ണ്ടും തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ക​ല്ലു​മാ​രി വെ​ള്ളൂ​ക്കാ​ട്ടി​ൽ സു​ധീ​ർ​കു​മാ​റി​ന്‍റെ പൂ​ർ​ണ വ​ള​ർ​ച്ച​യെ​ത്തി​യ 90 ഇ​റ​ച്ചി കോ​ഴി​ക​ളെ തെ​രു​വു നാ​യ്ക്ക​ൾ ക​ടി​ച്ചു​കൊ​ന്നു. പു​ല​ർ​ച്ചെ മൂ​ന്നി​ന് കൂ​ടു​പൊ​ളി​ച്ച് അ​ക​ത്ത് ക​യ​റി​യ നാ​ല് നാ​യ്ക്ക​ളാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.
ര​ണ്ട് ഫാ​മു​ക​ളി​ലാ​യി 3000 കോ​ഴി​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. കോ​ഴി​ക​ളു​ടെ സു​ര​ക്ഷി​ത​ത്വ​ത്തി​നാ​യി രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ റേ​ഡി​യോ ട്രാ​ൻ​സി​സ്റ്റ​റു​ക​ളും വെ​ളി​ച്ച​വും ഉ​ണ്ടാ​യി​ട്ടും ആ​ക്ര​മ​ണം അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നു​വെ​ന്ന് ഉ​ട​മ സു​ധീ​ർ​കു​മാ​ർ പ​റ​ഞ്ഞു. പ്ര​ദേ​ശ​ത്ത് മാ​ലി​ന്യ​ങ്ങ​ൾ വ​ലി​ച്ചെ​റി​യു​ന്ന​തും ഖ​ര​മാ​ലി​ന്യ​ങ്ങ​ൾ ക​ത്തി​ക്കു​ന്ന​തും പ​തി​വാ​യി​ട്ടും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് അ​നാ​സ്ഥ​യാ​ണെ​ന്നും ഉ​റ​വി​ട മാ​ലി​ന്യ സം​സ്ക​ര​ണം ഇ​ല്ലാ​ത്ത​ത് തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​കു​വാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട​ന്നും നാ​ട്ടു​കാ​ർ ചു​ണ്ടി​ക്കാ​ണി​ക്കു​ന്നു.