മ​രു​തൂ​ർ യു​പി സ്കൂ​ളി​ൽ എ​ന്‍റെ പു​സ്ത​കം എ​ന്‍റെ എ​ഴു​ത്തു​പെ​ട്ടി പ​ദ്ധ​തി തു​ട​ങ്ങി
Friday, September 23, 2022 11:37 PM IST
ക​ല്ലൂ​ർ​ക്കാ​ട്: ക​ല്ലൂ​ർ​ക്കാ​ട് കോ​സ്മോ പൊ​ളി​റ്റ​ൻ ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​രു​തൂ​ർ യു​പി സ്കൂ​ളി​ൽ കു​ട്ടി​ക​ളി​ൽ വാ​യ​ന​ശീ​ലം വ​ള​ർ​ത്തു​ന്ന​തി​ന് എ​ന്‍റെ പു​സ്ത​കം എ​ന്‍റെ എ​ഴു​ത്തു​പെ​ട്ടി എ​ന്ന പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. ലൈ​ബ്ര​റി​യി​ൽ നി​ന്ന് കു​ട്ടി​ക​ൾ​ക്ക് വാ​യി​ക്കു​വാ​നു​ള്ള പു​സ്ത​ക​ങ്ങ​ൾ എ​ല്ലാ മാ​സ​വും എ​ത്തി​ച്ചു ന​ൽ​കും. വാ​യി​ച്ച പു​സ്ത​ക​ങ്ങ​ളെ​കു​റി​ച്ച് കു​ട്ടി​ക​ൾ ആ​സ്വാ​ദ​ന​കു​റി​പ്പു​ക​ൾ ത​യാ​റാ​ക്കി ലൈ​ബ്ര​റി​യി​ൽ​നി​ന്ന് കൊ​ടു​ത്തി​ട്ടു​ള്ള എ​ഴു​ത്തു​പെ​ട്ടി​യി​ൽ നി​ക്ഷേ​പി​ക്കാം.
കു​റി​പ്പു​ക​ൾ പ​രി​ശോ​ധി​ച്ച് എ​ല്ലാ മാ​സ​വും മി​ക​ച്ച മൂ​ന്നു കു​റി​പ്പു​ക​ൾ​ക്ക് സ​മ്മാ​നം ന​ൽ​കു​ന്ന പ​ദ്ധ​തി​യാ​ണ് എ​ന്‍റെ പു​സ്ത​കം എ​ന്‍റെ എ​ഴു​ത്തു​പെ​ട്ടി. മ​രു​തൂ​ർ യു​പി സ്ക്കൂ​ളി​ൽ ആ​രം​ഭി​ച്ച പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ക​ല്ലൂ​ർ​ക്കാ​ട് ക്ഷീ​രോ​ദ്പാ​ദ​ക സം​ഘം പ്ര​സി​ഡ​ന്‍റ് ആ​ർ.​സി. ഫ്രാ​ൻ​സി​സ് നി​ർ​വ​ഹി​ച്ചു. എ​സ്എം​സി ചെ​യ​ർ​മാ​നും ലൈ​ബ്ര​റി ക​മ്മി​റ്റി​യം​ഗ​വു​മാ​യ അ​ജ​യ് വേ​ണു പെ​രി​ങ്ങാ​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ അം​ഗ​വും സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന ചെ​യ​ർ​മാ​നു​മാ​യ കെ.​കെ. ജ​യേ​ഷ് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ലൈ​ബ്ര​റി സെ​ക്ര​ട്ട​റി ജോ​സ് ജേ​ക്ക​ബ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ലൈ​ബ്ര​റി ക​മ്മി​റ്റി​യം​ഗം സോ​യ് സോ​മ​ൻ, അ​ധ്യാ​പി​ക​മാ​രാ​യ ര​ശ്മി, ര​ജ​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.