പ​ല്ലാ​രി​മം​ഗ​ലം വി​എ​ച്ച്എ​സി സ്കൂ​ളി​ന്‍റെ ച​രി​ത്രം രേ​ഖ​യാ​ക്കു​ന്നു
Friday, September 23, 2022 11:37 PM IST
പ​ല്ലാ​രി​മം​ഗ​ലം: വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ന്‍റെ ച​രി​ത്രം രേ​ഖ​യാ​ക്കു​ന്നു. 1932ൽ ​ലോ​വ​ർ പ്രൈ​മ​റി സ്കൂ​ളാ​യി ആ​രം​ഭി​ച്ച് 1948ൽ ​സ​ർ​ക്കാ​രി​ന് കൈ​മാ​റു​ക​യും പി​ന്നീ​ട് വി​എ​ച്ച്എ​സി​യും ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി​യും ഉ​ൾ​പ്പെ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹൈ​ടെ​ക് സ്ഥാ​പ​ന​മാ​യി മാ​റു​ക​യും ചെ​യ്ത പ​ല്ലാ​രി​മം​ഗ​ലം വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ 90 വ​ർ​ഷം നീ​ണ്ട ച​രി​ത്രം രേ​ഖ​യാ​ക്കു​ക​യാ​ണ്.
1963ൽ ​അ​പ്പ​ർ പ്രൈ​മ​റി സ്കൂ​ളാ​യും 1968ൽ ​ഹൈ​സ്കൂ​ളാ​യും ഉ​യ​ർ​ത്ത​പ്പെ​ട്ട സ്ഥാ​പ​ന​ത്തി​ൽ 1984ൽ ​വി​എ​ച്ച്എ​സ്‌​സി​യും 2004 വ​ർ​ഷ​ത്തി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യും ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. യു​വ​ക​വി​യും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നു​മാ​യ യൂ​സ​ഫ് പ​ല്ലാ​രി​മം​ഗ​ല​മാ​ണ് ച​രി​ത്രം രേ​ഖ​യാ​ക്കു​ന്ന​ത്. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ പി.​എ​ൻ. സ​ജി​മോ​ൻ സ്കൂ​ൾ ച​രി​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ഭ്യ​മാ​യ വി​വ​ര​ങ്ങ​ൾ യൂ​സ​ഫി​ന് കൈ​മാ​റി.
ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​ഇ. അ​ബ്ബാ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷി​ജീ​ബ് സൂ​പ്പി, ക്ലാ​ർ​ക്ക് പ്രി​ൻ​സ് രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പ​ല്ലാ​രി​മം​ഗ​ലം ക​ല്ലും​പു​റ​ത്ത് ഇ​സ്മ​യി​ൽ പ​രീ​ത് പ്ര​ഥ​മ മാ​നേ​ജ​രാ​യി​ട്ടാ​ണ് സ്കൂ​ളി​ന് തു​ട​ക്കം കു​റി​ച്ച​ത്.