പറന്പയത്ത് ഹോട്ടലിനു നേരേ കല്ലേറ്
Saturday, September 24, 2022 12:16 AM IST
നെ​ടു​മ്പാ​ശേ​രി: ഇ​ന്ന​ലെ ദേ​ശീ​യ​പാ​ത​യോ​ര​ത്ത് തു​റ​ന്നി​രു​ന്ന ഹോ​ട്ട​ലി​ലേ​ക്ക് ഹ​ർ​ത്താ​ൽ അ​നു​കൂ​ലി​ക​ളു​ടെ ക​ല്ലേ​റ്. ക​ല്ലേ​റി​ൽ മു​ൻ വ​ശ​ത്തെ ഗ്ലാ​സ് പൊ​ട്ടിച്ചിത​റി.
മൂ​ന്ന് ചേ​ർ​ക്ക് നി​സാ​ര​പ​രി​ക്കേ​റ്റു. ആ​ലു​വ- അ​ങ്ക​മാ​ലി ദേ​ശീ​യ​പാ​ത​യ്ക്ക​രി​കി​ൽ പ​റ​മ്പ​യ​ത്താ​യി​രു​ന്നു സം​ഭ​വം. രാ​വി​ലെ പ​ത്തോ​ടെ ആ​ര്യാ​സ് ഹോ​ട്ട​ലി​ന് നേ​രെ​യാ​യി​രു​ന്നു അ​ക്ര​മം.
ര​ണ്ട് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ലാ​യി നാ​ല് പേ​ർ എ​ത്തു​ക​യും വാ​ഹ​ന​ത്തി​ന്‍റെ പി​ന്നി​ൽ ഇ​രു​ന്ന​വ​ർ ഹോ​ട്ട​ലി​നു നേ​രെ ക​ല്ല് വ​ലി​ച്ചെ​റി​യു​ക​യു​മാ​യി​രു​ന്നെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. ഈ ​സ​മ​യം ഹോ​ട്ട​ലി​ന​ക​ത്ത് ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രു​ന്ന ര​ണ്ട് പ​ഞ്ചാ​ബ് സ്വ​ദേ​ശി​ക​ൾ​ക്കും ഒ​രു വെ​യി​റ്റ​ർ​ക്കു​മാ​ണ് നി​സാ​ര പ​രി​ക്കേ​റ്റ​ത്.
വി​നോ​ദ സ​ഞ്ചാ​ര​ത്തി​നാ​യി എ​ത്തി​യ ആ​റം​ഗ പ​ഞ്ചാ​ബി സം​ഘം വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പോ​കു​ന്ന വ​ഴി ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ക​യ​റി​യ​താ​യി​രു​ന്നു. ക​ല്ലേ​റി​ൽ ത​ക​ർ​ന്ന ചി​ല്ലി​ന്‍റെ ഭാ​ഗ​ങ്ങ​ൾ തെ​റി​ച്ചു വീ​ണാ​ണ് ഇ​വ​ർ​ക്ക് പ​രി​ക്കേ​റ്റ​ത്.