കു​രു​ന്നു​ക​ൾ​ക്ക് പു​ത്ത​ൻ അ​നു​ഭ​വ​മാ​യി പഴമയുടെ രുചിഭേദങ്ങൾ
Saturday, September 24, 2022 12:16 AM IST
വൈ​പ്പി​ൻ : പു​ത്ത​ൻ ത​ല​മു​റ​ക്ക് പ​രി​ചി​ത​മ​ല്ലാ​ത്ത പ​ഴ​യ കാ​ല​ത്തെ പ​രി​മി​ത​മാ​യ ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ളും ചു​റ്റു​പാ​ടു​ക​ൾ​ക്കു​മൊ​പ്പം പ​ഴ​മ​യു​ടെ നന്മ​യും രു​ചി​ഭേ​ദങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മു​ന്നി​ൽ ആ​വി​ഷ്ക​രി​ച്ച​പ്പോ​ൾ "പ​ഴ​മ​ക​ളു​ടെ നന്മയി​ലേ​ക്ക് ഒ​രു യാ​ത്ര' കു​രു​ന്നു​ക​ൾ​ക്ക് ഹൃ​ദ്യ​മാ​യി.
മാ​ലി​പ്പു​റം ഐ​ഐ​വി യു​പി സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റും അ​ധ്യാ​പ​ക​രു​മാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഇ​ങ്ങി​നെ​യൊ​രു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.
സ്കൂ​ൾ കാ​ന്പ​സി​ൽ പ​ഴ​യ​കാ​ല ചാ​യ​ക്ക​ട​ക​ൾ, പെ​ട്ടി​ക്ക​ട​ക​ൾ എ​ന്നി​വ ഉ​ണ്ടാ​ക്കി അ​വി​ടെ പ​ഴ​യ കാ​ല​ത്തെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന രീ​തി​യി​ലു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും പാ​ത്ര​ങ്ങ​ളും ഭ​ക്ഷ​ണ​ങ്ങ​ളു​മൊ​ക്കെ ഒ​രു​ക്കി​യ​പ്പോ​ൾ വിദ്യാർ ഥികൾക്ക് അതു തികച്ചും നവ്യാനുഭവമായി.
പ​ഴ​യ രീ​തി​യി​ൽ ഓ​ല കെ​ട്ടി​മ​റ​ച്ച കു​ടി​ലും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളു​മെ​ല്ലാം അ​ധ്യാ​പ​ക​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഒ​രു​ക്കു​ക​യും പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.
സ്കൂ​ൾ മാ​നേ​ജ​ർ സി.​ബി. ഖാ​ലി​ദ്, സെ​ക്ര​ട്ട​റി പി.​എ​സ്. ഷെ​ർ​ഷ, പ്ര​ധാ​നാധ്യാ​പി​ക എം.​എ. പ്രീ​ത എ​ന്നി​വ​രാ​ണ് ഈ ​പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്.