ചോ​റ്റാ​നി​ക്ക​ര​യി​ൽ ന​വ​രാ​ത്രി മ​ഹോ​ത്സ​വം 26 മു​ത​ൽ
Saturday, September 24, 2022 12:16 AM IST
ചോ​റ്റാ​നി​ക്ക​ര: ചോ​റ്റാ​നി​ക്ക​ര ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ ന​വ​രാ​ത്രി മ​ഹോ​ത്സ​വ​ത്തി​ന്‍റെ​യും ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി​യു​ടെ ആ​ദ്യ ഭ​ക്തി​ഗാ​ന ആ​ൽ​ബ​ത്തി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം 26ന് ​വൈ​കു​ന്നേ​രം 5.30ന് ​ന​ട​ക്കും.
കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് പി.​ന​ന്ദ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ ഷാ​ജി എ​ൻ. ക​രു​ൺ ന​വ​രാ​ത്രി മ​ഹോ​ത്സ​വ​വും ഗാ​ന​ര​ച​യി​താ​വ് ആ​ർ.​കെ. ദാ​മോ​ദ​ര​ൻ സു​വ​ർ​ണ ജൂ​ബി​ലി​യാ​ഘോ​ഷ​വും ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​ഗീ​ത സം​വി​ധാ​യ​ക​ൻ കെ.​ജി. ജ​യ​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. ച​ല​ച്ചി​ത്ര ന​ട​ൻ ര​മേ​ഷ് പി​ഷാ​ര​ടി വി​ശി​ഷ്ടാ​തി​ഥി​യാ​യി​രി​ക്കും. 6.30 മു​ത​ൽ സൗ​പ​ർ​ണി​ക നൃ​ത്തവി​ദ്യാ​ല​യ​ത്തി​ന്‍റെ നൃ​ത്ത നൃ​ത്യ​ങ്ങ​ളും, ഒ​ന്പ​തു​മു​ത​ൽ മേ​ജ​ർ​സെ​റ്റ് ക​ഥ​ക​ളി​യും ന​ട​ക്കും.
27 ന് ​രാ​വി​ലെ ഏ​ഴി​ന് ന​വ​രാ​ത്രി സം​ഗീ​തോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം. ഒ​ക്ടോ​മ്പ​ർ മൂ​ന്നി​ന് രാ​വി​ലെ 8.30 ന് ​പ​വി​ഴ​മ​ല്ലി​ത്ത​റ​മേ​ളം നടൻ ജ​യ​റാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 151 വാ​ദ്യ​ക​ലാ​കാ​ര​ന്മാ​രു​ടെ​യും, നാ​ലി​ന് പ​ത്മ​ശ്രീ പെ​രു​വ​നം കു​ട്ട​ൻ​മാ​രാ​രു​ടേ​യും പ​ഞ്ചാ​രി​മേ​ള​ത്തോ​ടെ ശീ​വേ​ലി എ​ഴു​ന്ന​ള്ളി​പ്പ്.
രാ​ത്രി 8 ന് ചോ​റ്റാ​നി​ക്ക​ര വി​ജ​യ​ൻ മാ​രാ​രു​ടെ പ്ര​മാ​ണ​ത്തി​ൽ മേ​ജ​ർ​സെ​റ്റ് പ​ഞ്ച​വാ​ദ്യ​ത്തോ​ടെ വി​ള​ക്കി​നെ​ഴു​ന്ന​ള്ളി​പ്പ്. ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് വൈ​കീ​ട്ട് ദു​ർ​ഗാ​ഷ്ട​മി പൂ​ജ​വ​യ്പും അ​ഞ്ചി​ന് രാ​വി​ലെ 8.30ന് ​വി​ദ്യാ​രം​ഭം​വും കു​ട്ടി​ക​ളെ എ​ഴു​ത്തി​നി​രു​ത്ത​ലും.