കെട്ടിടത്തിന്‍റെ സീലിംഗിനായി നിരത്തിയ പ്ലൈവുഡ് ഷീറ്റിന് തീപിടിച്ചു
Saturday, September 24, 2022 12:16 AM IST
പെ​രു​മ്പാ​വൂ​ർ: കൂ​വ​പ്പ​ടിയിലുള്ള സ്വകാര്യ റൈ​സ് മി​ല്ലി​ലെ വ​ർ​ക്ക് ഷോ​പ്പി​ൽ സീ​ലിംഗി​നാ​യി നി​ര​ത്തി​യ പ്ലൈ​വു​ഡ് ഷീ​റ്റി​ന് തീ ​പി​ടി​ച്ചു. പ​ണി പൂ​ർ​ത്തി​യാ​യി​കൊ​ണ്ടി​രി​ക്കു​ന്ന വ​ർ​ക്ക് ഷോ​പ്പി​ലെ 20 അ​ടിയോളം ഉ​യ​ര​ത്തി​ൽ സ്ഥാ​പി​ച്ചി​ച്ച പ്ലൈ​വു​ഡ് ഷീ​റ്റു​ക​ൾ​ക്കാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 11.15ഓ​ടെ തീ​പി​ടി​ച്ച​ത്. പെ​രു​മ്പാ​വൂ​ർ അ​ഗ്നിര​ക്ഷാ നി​ല​യം സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എ​ൻ.​എ​ച്ച്.​ അ​സൈ​നാ​ർ, ഗ്രേ​ഡ് അ​സിസ്റ്റന്‍റ് സ്റ്റേ​ഷ​ൻ ഓഫീസർ ബി.​സി. ജോ​ഷി എ​ന്നി​വ​രു​ടെ നേ​തൃ​ത​ത്തി​ൽ മൂ​ന്ന് യൂ​ണി​റ്റ് പ്ര​വ​ർ​ത്തി​ച്ചാ​ണ് തീ ​പൂ​ർ​ണ​മാ​യും അ​ണ​ച്ച​ത്.
സേ​ന​യു​ടെ സ​മ​യോ​ജിത ഇ​ട​പെ​ട​ൽ മൂ​ലം ക​മ്പ​നി​യു​ടെ മ​റ്റ് ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പ​ട​ർ​ന്നി​ല്ല. 3,000 സ്‌​ക്വ​യ​ർ ഫീറ്റോളം വി​സ്തീ​ർ​ണമുള്ള​താ​ണ് കെ​ട്ടി​ടം. സേ​നാം​ഗ​ങ്ങ​ളാ​യ പി.​എ​സ്.​ ഉ​മേ​ഷ്, പി.​സു​ബ്രഹ്​മ​ണ്യ​ൻ, എ.​പി.​സി. ജാ​സ്, ടി.​ആ​ർ. അ​ജേ​ഷ്, എ​സ്.​വി.​ ശ്രീ​കു​ട്ട​ൻ ,കെ.​ സു​ധീ​ർ, ജെ.​ ഉ​ജേഷ് ​എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് തീയ​ണ​ച്ച​ത്.