റേ​ഷ​ൻ ഡീ​ല​ർ​മാ​രു​ടെ പ്ര​തി​ഷേ​ധം നാ​ളെ
Saturday, September 24, 2022 11:38 PM IST
കൊ​ച്ചി: ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളു​ടെ അ​ലോ​ട്ട്മെ​ന്‍റി​ലെ അ​പ​കാ​ത പ​രി​ഹ​രി​ക്കു​ക, വേ​ത​ന പാ​ക്കേ​ജ് പു​ന​ർ​നി​ർ​ണ​യി​ക്കു​ക, സൗ​ജ​ന്യ ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണ​ത്തി​ന്‍റെ ക​മ്മീ​ഷ​ൻ ഉ​ട​ൻ വി​ത​ര​ണം ചെ​യ്യു​ക തു​ട​ങ്ങി വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഓ​ൾ കേ​ര​ളാ റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (എ​കെ​ആ​ർ​ആ​ർ​ഡി​എ) നാ​ളെ ഉ​ച്ച​യ്ക്ക് 12ന് ​ജി​ല്ലാ, താ​ലൂ​ക്ക് കേ​ന്ദ്ര​ങ്ങ​ളി​ൽ ധ​ർ​ണ ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഓ​ണ​ക്കാ​ല​ത്ത് വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് ബോ​ണ​സ്, ഉ​ത്സ​വ​ബ​ത്ത എ​ന്നി​വ ന​ൽ​കി​യ​പ്പോ​ൾ റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ​ക്ക് ഓ​ഗ​സ്റ്റി​ലെ വേ​ത​നം പോ​ലും കി​ട്ടി​യി​ല്ല. 1000 രൂ​പ വീ​തം ഉ​ത്സ​വ​ബ​ത്ത പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ആ​നൂ​കൂ​ല്യം കൈ​മാ​റി​യി​ട്ടി​ല്ല. വ​കു​പ്പ് മ​ന്ത്രി അ​നു​ഭാ​വ​പൂ​ർ​വ​മാ​യാ​ണ് ഇ​ട​പെ​ടു​ന്ന​ത്. എ​ന്നാ​ൽ ധ​ന​വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് വേ​ണ്ട ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​കു​ന്നി​ല്ല.

വി​ഷ​യം എ​ത്ര​യും വേ​ഗം പ​രി​ഹ​രി​ക്ക​ണ​മെ​ന്നും അ​ല്ലെ​ങ്കി​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ക​ട​യ​ട​ച്ചി​ട്ട് പ്ര​തി​ഷേ​ധി​ക്കു​മെ​ന്നും എ​കെ​ആ​ർ​ആ​ർ​ഡി​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​ണി നെ​ല്ലൂ​ർ പ​റ​ഞ്ഞു. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​കെ. ഇ​സ​ഹാ​ക്ക്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബേ​ബി തോ​മ​സ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.