കീ​രം​പാ​റ​യി​ൽ ഇ​ന്ന് മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​ന്പ്
Saturday, September 24, 2022 11:47 PM IST
കോ​ത​മം​ഗ​ലം: കീ​രം​പാ​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി, കോ​ത​മം​ഗ​ലം ധ​ർ​മ​ഗി​രി ആ​ശു​പ​ത്രി, ല​യ​ണ്‍​സ് ക്ല​ബ് കോ​ത​മം​ഗ​ലം ഗ്രേ​റ്റ​റും സം​യു​ക്ത​മാ​യി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഇ​ന്ന് മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കും. രാ​വി​ലെ 8.30 മു​ത​ൽ ഉ​ച്ച​യ്ക്ക് 12 വ​രെ യാ​ണ് ക്യാ​ന്പ്. കോ​ത​മം​ഗ​ലം ധ​ർ​മ​ഗി​രി ആ​ശു​പ​ത്രി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി​സ്റ്റ​ർ അ​ഭ​യ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. നേ​ത്ര​രോ​ഗ വി​ദ​ഗ്ധ​ൻ ഡോ. ​വി.​ആ​ർ. മ​ണി ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. കീ​രം​പാ​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പ​ള്ളി വി​കാ​രി ഫാ. ​അ​രു​ണ്‍ വ​ലി​യ​താ​ഴ​ത്ത് അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജി​ജി പു​ളി​ക്ക​ൽ, കെ.​സി. മാ​ത്യൂ​സ്, ഡിം​ന്പി​ൾ ഷോ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

ആ​റു വി​ഭാ​ഗ​ങ്ങ​ളാ​യി​ട്ടാ​ണ് ക്യാ​ന്പി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ഡോ. ​വി.​ആ​ർ. മ​ണി-​നേ​ത്ര​രോ​ഗ വി​ഭാ​ഗം, ഡോ. ​മു​നീ​ർ പി. ​ക​രീം-​ജ​ന​റ​ൽ വി​ഭാ​ഗം, ഡോ. ​ലി​സ തോ​മ​സ്-​ശി​ശു​രോ​ഗ വി​ഭാ​ഗം, ഡോ. ​ഡി​റാ​യി-​കാ​ർ​ഡി​യോ​ള​ജി, ഡോ. ​അ​ശ്വി​ൻ ത​ങ്ക​ച്ച​ൻ-​അ​സ്ഥി​രോ​ഗ വി​ഭാ​ഗം, സി​സ്റ്റ​ർ അ​ഞ്ചി​ത-​ഹോ​മി​യോ വി​ഭാ​ഗം പ​രി​ശോ​ധ​ന​ക്കു നേ​തൃ​ത്വം ന​ൽ​കും.

ആ​ദ്യ​മെ​ത്തു​ന്ന നൂ​റു​പേ​ർ​ക്ക് ഷു​ഗ​ർ, ബ്ല​ഡ് ഗ്രൂ​പ്പ്, ഇ​സി​ജി എ​ന്നി​വ സൗ​ജ​ന്യ​മാ​യി പ​രി​ശോ​ധി​ക്കും. ക്യാ​ന്പി​നെ​ത്തു​ന്ന​വ​ർ​ക്ക് തു​ട​ർ ചി​കി​ത്സ ആ​വ​ശ്യ​മാ​യി വ​ന്നാ​ൽ കു​റ​ഞ്ഞ നി​ര​ക്കി​ൽ ന​ട​ത്തും. ക്യാ​ന്പി​ന് മു​ൻ​കൂ​ട്ടി ര​ജി​സ്ട്രേ​ഷ​ൻ ആ​വ​ശ്യ​മി​ല്ലെ​ന്ന് കീ​രം​പാ​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പ​ള്ളി വി​കാ​രി ഫാ. ​അ​രു​ണ്‍ വ​ലി​യ​താ​ഴ​ത്ത് അ​റി​യി​ച്ചു.