പൈ​നാ​പ്പി​ൾ മ​ർ​ച്ച​ന്‍റ്സ് അ​സോ. വി​നോ​ദ​യാ​ത്ര ന​ട​ത്തി
Saturday, September 24, 2022 11:47 PM IST
വാ​ഴ​ക്കു​ളം: കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഏ​ക​ദി​ന വി​നോ​ദ​സ​ഞ്ചാ​ര പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ച്ച് ഓ​ൾ കേ​ര​ള പൈ​നാ​പ്പി​ൾ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​ക്ക​പ്പാ​റ​യി​ലേ​യ്ക്ക് വി​നോ​ദ​യാ​ത്ര ന​ട​ത്തി.

അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​സ് പെ​രു​ന്പി​ള്ളി​ക്കു​ന്നേ​ൽ വാ​ഴ​ക്കു​ളം പൈ​നാ​പ്പി​ൾ മാ​ർ​ക്ക​റ്റി​ൽ യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല​യാ​റ്റൂ​ർ, വെ​റ്റി​ല​പ്പാ​റ പ്ലാ​ന്‍റേ​ഷ​ൻ, അ​തി​ര​പ്പി​ള്ളി, വാ​ഴ​ച്ചാ​ൽ വ​ഴി ഉ​ൾ​വ​ന​ത്തി​ലൂ​ടെ 60 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ചാ​ണ് മ​ല​ക്ക​പ്പാ​റ​യി​ലെ​ത്തി​യ​ത്.
കെ​എ​സ്ആ​ർ​ടി​സി​യു​ടെ ബ​ജ​റ്റ് ടൂ​റി​സം ഏ​ക​ദി​ന വി​നോ​ദ സ​ഞ്ചാ​ര പ​ദ്ധ​തി​യി​ലെ യാ​ത്ര​യി​ലൂ​ടെ വ​ന്യ​ജീ​വി​ക​ളെ തൊ​ട്ട​ടു​ത്തു കാ​ണു​ന്ന​തി​നു​ള്ള അ​വ​സ​രം യാ​ത്രി​ക​ർ​ക്കു ല​ഭി​ച്ച​താ​യി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.